Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
അവന്റെ അടി കൊണ്ട് എന്റെ ചുണ്ടിൽ നിന്നും ചോര പൊടിയാൻ തുടങ്ങി. എന്റെ മുഖത്ത് നിന്ന് ചോര പൊടിഞ്ഞത് കണ്ടതോടെ ഞാൻ അവനെ ഇടിക്കാനായി കൈ വീശി അവന്റെ നേരെ ചെന്നു. അവൻ എന്റെ കൈയ്യിൽ കയറി പിടിച്ചു. അവന്റെ നഖം കൊണ്ട് എന്റെ കൈ തണ്ടയിൽ അമർത്തി ഞെക്കാൻ തുടങ്ങി വേദനിച്ച ഞാൻ ഇടത് കൈ കൊണ്ട് അവന്റെ തലയുടെ പിറകിൽ അടിച്ചു അതോടെ അവൻ എന്റെ വലത് കൈയ്യിൽ അവന്റെ ഇടത് കൈയ്യാൽ കോർത്തു വലിച്ചിട്ട് എന്നെ മറിച്ചിടാൻ ഒരു ശ്രമം നടത്തി. ഞാൻ കട്ടയ്ക്ക് പിടിച്ച് നിന്ന് എന്റെ കാലിട്ടിരിക്കുന്ന ഹാഫ് ഷൂ ഗ്രൗണ്ടിലെ മണ്ണിലൂടെ ഉരച്ച് നിന്നതോടെ അവന്റെ ആ ശ്രമം പാളിയതോടെ അവൻ എന്നെ നെഞ്ചിന് ഇടത് കൈ കൊണ്ട് ഇടിച്ച് പിറകോട്ട് തള്ളി. ശരിക്കും വേദനിച്ച ഞാൻ ഭ്രാന്തനെ പോലെ അവന്റെ നേരെ ഓടിയടുത്തിട്ട് ചാടി അവന്റെ കഴുത്തിൽ പിടുത്തമിട്ട് കൊണ്ട് അവന്റെ തുടയിൽ ചവിട്ടി ഉയർന്നിട്ട് അവന്റെ കഴുത്തിൽ കയറി വട്ടം ഇരുന്നിട്ട് അവന്റെ തലയിൽ ഞാൻ എന്റെ രണ്ട് മുട്ട് കൈ കൊണ്ടും ശക്തിയായി നന്നായി ഇടിച്ചിട്ട് ഞാനെന്റ കാൽ അവന്റെ പുറത്ത് അമർത്തി കൊണ്ട് എന്റെ രണ്ട് കൈയ്യും വിട്ടിട്ട് ഞാൻ തല കീഴായി നിലത്തേക്കൊരു കുടയൽ അവനെ കുടഞ്ഞു അതോടെ അവന്റെ നിലത്തേയ്ക്ക് തലയടിച്ച് നില തെറ്റി വീണു. ഞാൻ കൈ മണ്ണിൽ കുത്തി വട്ടം കറങ്ങി ചാടി. അവന്റെ തല മണ്ണിൽ പതിച്ചതോടെ അവന്റെ തല പൊട്ടി രക്തം ഒലിക്കാൻ തുടങ്ങി.
💬 Comments
View all comments