Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
മണ്ണിൽ വീണ് കിടന്ന അവൻ കൈ കുത്തി എഴുന്നേറ്റിട്ട് എന്റ നേരെ ഓടി അടുത്തിട്ട് എന്റെ വയറ്റിൽ വട്ടം പിടിച്ച് എന്നെ പിറകിലേയ്ക്ക് തള്ളി കൊണ്ട് പോയി. ഷൂ മണ്ണിലുരച്ച് കൊണ്ട് പിറകോട്ട് തെന്നി നീങ്ങിയ ഞാൻ അവന്റ മുതുകിൽ രണ്ട് മുട്ട് കൈ വച്ചും ശക്തിയായി ഇടിച്ചിട്ട് എന്റെ വലത് കാൽ മടക്കി അവന്റെ വയറ്റിൽ ഇടിച്ചു അതോടെ വേദനിച്ച അവൻ എന്റെ വയറ്റിൽ നിന്നുള്ള പിടി അയച്ചതോടെ ഞാൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുയർത്തിയിട്ട് അവന്റെ മുഖത്ത് മുഷ്ടി ചുരുട്ടി തുരു തുരെ ഇടിച്ചു. മുഖം മുറിഞ്ഞ് രക്തം ഒലിച്ച അവൻ തളർന്നിട്ട് പിറകിലോട്ട് പന വെട്ടിയ പോലെ വീണു.
ചുറ്റിലും നോക്കിയപ്പോൾ എല്ലാരും എന്തോ അങ്ങുതം കണ്ട പോലെ എന്നെ തന്നെ നോക്കി നിൽപ്പുണ്ട്. ദേഹമെല്ലാം നല്ല പോലെ വേദനിക്കുന്നുണ്ട്. ഇടിയേറ്റ് ചുണ്ട് മുറിഞ്ഞ് വായിലെല്ലാം ചോരയുടെ രുചി. ഷർട്ടും മുണ്ടുമെല്ലാം അവിടവിടായി കീറിയിട്ട് എന്റെ ഉള്ളിലിട്ടിരിക്കുന്ന ഇന്നർ ബനിയനും ഹാഫ് ട്രൗസർ ഒക്കെ പുറത്ത് കാണുന്നുണ്ട്. ഞങ്ങളെ അടിക്കാൻ വന്നവൻമാരെല്ലാം ഗ്രൗണ്ടിൽ പലയിടത്തായി അടി കൊണ്ട് വീണു കിടപ്പുണ്ട്. കുറേ പേർ അടി കൊണ്ട് പിടിച്ച് നിൽക്കാനാകാതെ ഗ്രൗണ്ടിന്റെ പൊളിഞ്ഞ് കിടക്കുന്ന മതിലിൽ കൂടി ഓടി രക്ഷപ്പെട്ടു. എല്ലാം ഒരു വിധം ഒതുങ്ങിയെന്ന് ആശ്വസിച്ച് നിൽക്കുമ്പോഴാണ് മുണ്ട് ടൈറ്റായി നിൽക്കാൻ കെട്ടിയ ബെൽറ്റിലെ അറയിൽ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്തത്. മൊബൈൽ എടുത്ത് നോക്കിയപ്പോൾ അനുവാണ് വിളിക്കുന്നത്.
കുറേ ദിവസത്തിന് ശേഷം അവളുടെ കോൾ വന്നത് കണ്ടതോടെ എനിക്ക് ഒത്തിരി
💬 Comments
View all comments