0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 896

സന്തോഷമായി. ഞാൻ ആ സന്തോഷത്തിൽ ഫോൺ എടുത്ത് ചെവിയിൽ ചേർത്ത് വച്ചു കൊണ്ട് "ഹലോ" പറഞ്ഞു. ഉടനെ തന്നെ അവൾ കിളി കൊഞ്ചൽ പോലുള്ള അവളുടെ മധുര ശബ്ദത്തിൽ എന്നോട് പറഞ്ഞു. "ആദി, എന്തൊക്കെയുണ്ട് വിശേഷം? നീ ഇപ്പോ എവിടെയാ?"

" ഞാൻ ഇപ്പോ കോളെജിലാ. അനു ഓഫീസിൽ അല്ലേ ഇപ്പോ?"

" ഞാൻ ഓഫീസിലാ ലഞ്ച് ബ്രേക്ക് ആയപ്പോ വിളിച്ചതാ നിന്നെ. നീ ചോറുണ്ടോ ആദി?"

മുൻപത്തെ പരിഭവം മനസ്സിൽ ഉള്ളത് കാരണം ഞാനവൾ ചോദിച്ചതിനു മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു. എന്റെ മൂളലിൽ അവളോടുള്ള പരിഭവം ഉണ്ടെന്ന് മനസ്സിലാക്കിയ അനു പറഞ്ഞു:

"ആദി,നീ ഇപ്പോഴും എന്നോട് പിണക്കത്തിലാണല്ലേ? അനു അൽപ്പം ശബ്ദമിടറി കൊണ്ടെന്നോട് ചോദിച്ചു.

"ഏയ് അങ്ങനെ ഒന്നുമില്ലാന്നെ അനൂന് തോന്നിയതാ." അവളുടെ ശബ്ദമിടറിയത് കേട്ടതോടെ ഞാൻ എന്റെ മനസ്സിനുള്ളിലെ നിരാശ മറച്ച് പിടിച്ച് കൊണ്ട് അവൾ ചോദിച്ചതിന് മറപടി പറഞ്ഞു.

"അങ്ങനെയാണേല് വൈകീട്ടെന്നെ പിക്ക് ചെയ്യാൻ ആലുവയ്ക്ക് വരാമോ? എന്റെ സ്കൂട്ടറ് വർക്ക് ഷോപ്പിലാ. പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് നിന്നോട്" പതിവിൽ കവിഞ്ഞ നാണത്തിൽ അനു എന്നോട് കൊഞ്ചി കൊണ്ട് പറഞ്ഞു.

"ഏ… അതെന്താന്ന് ഇപ്പോ പറ അനു" ഞാൻ അവൾ പറഞ്ഞതിൽ എനിക്കെന്തോ അനുകൂലമായി ഉണ്ടെന്ന സൂചന കിട്ടിയപ്പോ ഞാൻ ആ ആവേശത്തിൽ അവളോട് ചോദിച്ചു.

"അതൊക്കെയുണ്ട് വൈകീട്ട് എന്നെ പിക്ക് ചെയ്യാൻ വാ അപ്പോ ഞാൻ പറയാടാ ചെക്കാ" ഫോണിലൂടെ കുലുങ്ങി ചിരിച്ച് കൊണ്ടാണവളിതെന്നോട് പറഞ്ഞത്.

"ഓ... അത്രയ്ക്ക് വെയ്റ്റാണേൽ വൈകീട്ട് പറഞ്ഞാ മതി" അത് പറയാനേ

💬 Comments

View all comments