0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 956

അഡ്മിറ്റെയ്തിട്ട് നീ കണ്ണ് തുറക്കാത്തത് കാരണം ഞാനാകെ പേടിച്ചിരിക്ക്യായിരുന്നു. ഇപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്" അന്നത്തെ സംഭവത്തിനു ശേഷം രണ്ട് ദിവസായിട്ട് ഞാൻ ഹോസ്പിറ്റലിൽ ഓർമ്മയില്ലാതെയാ കിടന്നതെന്നറിഞ്ഞപ്പോ ഞാനാകെ സ്തംഭിച്ചു പോയി. അനു വന്നെന്നെ കെട്ടി പിടിച്ച് കരയുന്നത് കൂടി കണ്ടതോടെ അവളെ ആശ്വസിപ്പിക്കാനായിട്ട് ഞാൻ ബെഡിൽ കിടന്ന് കൊണ്ട് അവളുടെ പുറത്ത് തലോടി കൊണ്ട് പറഞ്ഞു: "അനു കരയല്ലേ ട്ടോ നീ കരയണത് കണ്ടിട്ട് എനിക്കും സങ്കടം വരുന്നുണ്ടെ" ഞാൻ ശബ്ദം ഇടറി അവളോട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവളെന്റ നെഞ്ചിൽ നിന്ന് മുഖമുയർത്തി എന്നെ ഉറ്റ് നോക്കി കൊണ്ട് പറഞ്ഞു. "അന്ന് വൈകീട്ട് നിന്നോട് ഞാൻ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞത് ഒക്കെ നിനക്ക് ഓർമ്മേണ്ടോ ആദി?"

" ഉവ്വ, അന്ന് വൈകീട്ട് നിന്നെ പിക്ക് ചെയ്യാൻ വരാന്ന് പറഞ്ഞ് നിന്നപോഴല്ലെ നിന്റെ കൊച്ഛന്റെ പുന്നാര മോൻ വടി കൊണ്ട് എന്റെ തലക്കിട്ട് താങ്ങിയെ. അവനിട്ട് നല്ലതൊരെണ്ണം കൊടുത്ത ശേഷമാ അന്ന് ഞാൻ വീണെ" ഞാൻ സംഗീതിനോടുള്ള ദേഷ്യത്തിൽ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

" അവനീ ഹോസ്പിറ്റലിലെ ഐസി. യൂ ല് കിടപ്പുണ്ട് കൈയ്യും കാലും ഒക്കെ ഒടിഞ്ഞ്." അനു ചെറുതായി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

"ഏ…. കൈയ്യും കാലുമൊക്കെ ഒടിഞ്ഞെന്നൊ അതെപ്പോ?" ഞാൻ വിശ്വാസം വരാത്ത പോലെ അവളോട് ചോദിച്ചു.

"അന്ന് നിന്റെ അടി കൊണ്ട് വീണ് കിടന്ന അവനെ നിന്റെ കോളെജിലെ പിള്ളേര് തന്നെയാ ഇവിടെ കൊണ്ട് വന്നെ മിക്കവാറും അവര് ഇങ്ങോട്ടെയ്ക്ക് കൊണ്ടു വരണ

💬 Comments

View all comments