Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
വഴിയ്ക്ക് നല്ലത് കൊടുത്ത് കാണും."
സംഗീതിന് ശരിക്കും കിട്ടിയെന്ന് കേട്ടപ്പോൾ എന്റെ മനസ്സ് ശരിക്കുമൊന്ന് തണുത്തപ്പോൾ ഞാൻ ബെഡിലെ കിടപ്പിൽ നിന്ന് കൈ കുത്തി എഴുന്നേറ്റത് കണ്ടതോടെ അനു എനിക്ക് ചാരി ഇരിക്കാനായി തലയണ എടുത്ത് കട്ടിലിൽ കുത്തി ചാരി വച്ച് തന്നു അതോടെ ഞാൻ തലയണയിൽ ചാരി ഇരുന്നിട്ട് അനുവിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു.
"അന്നെന്നോട് എന്തോ പറയാനുണ്ടന്ന് പറഞ്ഞിട്ട്"
ഞാൻ ചോദിച്ചത് കേട്ട് അനൂന്റെ മുഖം നാണത്താൽ ചുവന്ന് തുടുത്തു. അവളെന്നെ നാണത്താൽ നോക്കി പുഞ്ചിരിച്ചിട്ട് "ഇപ്പോ വരാന്ന്" പറഞ്ഞ് കൊണ്ടവൾ ഞാൻ കിടക്കുന്ന റൂമിന്റെ വാതിൽ പോയി അടച്ച് കുറ്റിയിട്ട ശേഷം എന്റെ അടുത്തേയ്ക്ക് വന്ന് ബെഡിലിരുന്നിട്ട് എന്റെ മുഖം അവളുടെ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ച് എന്റെ കണ്ണിലേയ്ക്കൊന്ന് നോക്കിയിട്ട് എന്റെ നെറ്റിയിൽ അമർത്തി ഒരുമ്മ തന്നിട്ട് പറഞ്ഞു. "ഐ.ലൗ.യൂ ആദി കുട്ടാ"
അനു എനിക്ക് തന്ന ആദ്യം ചുംബനവും അതിനോടൊപ്പം അവളെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് കൂടി കേട്ടതോടെ ഒരു ബംബർ ലോട്ടറി അടിച്ച അവസ്ഥയിലായ ഞാൻ സന്തോഷം കൊണ്ട് അനുവിനെ കട്ടിലിൽ ഇരുന്ന് അവളെ വട്ടം കെട്ടി പിടിച്ചിട്ട് അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു " ഐ ലൗ യൂ ടു അനു കുട്ടി. ഇനി നീ എന്റേത് മാത്രമാ" ഇത് പറയുമ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ട് അനു അവളുടെ രണ്ട് കൈ കൊണ്ടും ഒലിച്ചിറങ്ങിയ എന്റെ കണ്ണീർ തുടച്ചിട്ട് എന്റെ രണ്ട് കൺ പോളയിലും മാറി
💬 Comments
View all comments