0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 964

പറഞ്ഞ് ഇന്നെന്നെ ഡിസ്ചാർജ്ജ് ചെയ്യിക്ക് പ്ലീസ് …" ഞാൻ നിയാസിന്റെ കൈയ്യിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

"അയ്യോ ഡോക്ടറ് വന്ന് നോക്കീട്ട് ഡിസ്ചാർജ്ജ് ചെയ്യാന്ന് പറയുമ്പോ ഡിസ്ചാർജ്ജ് ചെയ്താ മതി." അനു എന്റെ അടുത്തേയ്ക്ക് വേഗത്തിൽ നടന്ന് വന്ന് കൊണ്ട് എന്നെ നോക്കി അവളുടെ ഉണ്ട കണ്ണുരുട്ടി കാണിച്ചിട്ട് പറഞ്ഞു. അനു വേഗത്തിൽ എന്റെ നേരെയ്ക്ക് നടന്നു വന്നത് കണ്ട് നിയാസ് അനൂനെ നോക്കി ചിരിച്ചു കൊണ്ട് എന്നോടായി പറഞ്ഞു: "ഡാ നിന്റെ ലൗവ്വറ് പറഞ്ഞത് കേട്ടല്ലോ ഡോക്ടറ് വന്ന് നോക്കീട്ട് ഡിസ്ചാർജ് ചെയ്യാൻ പറയുമ്പോ പോയാ മതി നീ വീട്ടിലോട്ട്"

അവൻ ലൗവ്വറെന്ന് പറഞ്ഞത് കേട്ടതോടെ അനൂന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു. അവൾ വിളറിയ മുഖഭാവത്തോടെ ഞങ്ങളെ നോക്കി നിന്നപ്പോൾ ഞാൻ അനൂനെ നോക്കീട്ട് ഇതൊക്കെ എപ്പോ പറഞ്ഞെന്ന് ഞാനവളോട് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

ഞാൻ അനൂനോട് കൈ കൊണ്ട് ആംഗ്യം കാണിച്ചത് കണ്ട് അമൃത് എന്നെ നോക്കി പറഞ്ഞു. "എന്റെളിയാ നീ കഥകളി ആടണ്ടാ ഞങ്ങളീ കാര്യം എങ്ങനെ അറിഞ്ഞെന്നല്ലേ നിനക്ക് അറിയേണ്ടത്?"

"എടാ ഞാൻ ഓർമ്മയില്ലാതെ കിടന്നപ്പോ എന്തൊക്കെയാ നടന്നേന്ന് ഒന്ന് പറ മച്ചാ" ഞാൻ അമൃതിന്റെ കൈയ്യിൽ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു.

അതോടെ അമൃത് ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് കൊണ്ട് പറഞ്ഞ് തുടങ്ങി:

*~*~*~*~*~*~*~*~*~*

"അന്ന് നീ തല്ലു കൊണ്ട് വീണു കിടന്നപ്പോ നീ കിടന്നതിന്റെ തൊട്ടടുത്ത് തന്നെ നിന്റെ ഫോണും ഡിസ്പ്ലേ പൊട്ടി കിടപ്പുണ്ടായിരുന്നു. നിന്നെ അവിടന്ന് പൊക്കിയെടുത്തതിന്റെ കൂട്ടത്തില് നിന്റെ ഫോൺ ഞാനെടുത്ത് പോക്കറ്റിലിട്ടിരുന്നു.

💬 Comments

View all comments