Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
കാറില് നിന്നെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോവുന്ന വഴിയ്ക്ക് നിന്റെ ഫോണിലേയ്ക്ക് ആരോ വിളിക്കുന്നുണ്ടായിരുന്നു. ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് ആരാ വിളിക്കുന്നേന്ന് അറിയാൻ പറ്റാത്തത് കാരണം ഞാൻ കോൾ എടുത്തില്ലാ. പിന്നേം വിളിച്ചു കൊണ്ടിരുന്നപ്പോ ഞാൻ രണ്ടും കല്പ്പിച്ച് കോൾ എടുത്തു. 'ഹലോ ആദി എന്താടാ പറ്റിയെന്ന്' അങ്ങേ തലക്കലേ ഫീമെയിൽ വോയിസ് കേട്ടപ്പോ തന്നെ അനു ചേച്ചിയാ വിളിക്കുന്നേന്ന് എനിക്ക് മനസ്സിലായി. പിന്നെ അപ്പോഴത്തെ നിന്റെ കിടപ്പൊക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചത് നീ കഴിയാറായെന്നാ അതു പോലെയാ കാറിലൊക്കെ ചോര ആയെ, ഞാനപ്പോ രണ്ടും കല്പ്പിച്ച് അനു ചേച്ചീനോട് നടന്ന കാര്യമൊക്കെ പറഞ്ഞു. നിന്നെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോവ്വാന്നുള്ള കാര്യവും പറഞ്ഞു. അതോടെ അനു ചേച്ചി അലമുറയിട്ട് കരഞ്ഞ് കൊണ്ട് കോൾ കട്ടാക്കി.
നിന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയ കാര്യം നിന്റെ വീട്ടിൽ വിളിച്ച് പറഞ്ഞപ്പോ അതറിഞ്ഞ് അവരെല്ലാം കരഞ്ഞ് വിളിച്ച് കൊണ്ടാ അമ്മേം അഞ്ജൂം നിന്റെ അച്ഛനുമൊക്കെ ഹോസ്പ്പിറ്റലിലേയ്ക്ക് വന്നേ. അതു കഴിഞ്ഞ് അനു ചേച്ചിയും ഉറക്കെ കരഞ്ഞ് ബഹളം വച്ച് കൊണ്ടാ ഹോസ്പിറ്റലിലേയ്ക്ക് വന്നെ. അപ്പോ നിന്നെ ഒബ്സർവേഷൻ റൂമിലാക്കിയേക്കുവായിരുന്നു. നിന്റെ ചോരയൊലിച്ചുള്ള കിടപ്പ് കണ്ട് ഞങ്ങളെല്ലാവരും ശരിക്കും പേടിച്ചു. രണ്ട് ബോട്ടിൽ ബ്ലഡ് നിനക്ക് കേറ്റേണ്ടിയും വന്നു. അന്ന് രാത്രിയാകാറായപ്പോഴെയ്ക്കും ഡോക്ടറ് വന്നു പറഞ്ഞു പേടിക്കാനൊന്നൂല്ല. മനസ്സിനുണ്ടായ ഷോക്കിന്റെ ഒരു തളർച്ചയേ ഉള്ളൂ അല്ലാതെ ശരീരത്തിനൊന്നും വേറെ പ്രശ്നമില്ലാന്ന്. അത് കേട്ടപ്പോൾ ഞങ്ങളെല്ലാരും സമാധാനിച്ചു. പിറ്റേ ദിവസവും നിനക്ക് ബോധം തെളിയാഞ്ഞത് കണ്ടതോടെ നിന്റെ തലയൊക്കെ സ്ക്കാൻ ചെയ്തു. പക്ഷേ അതിലൊന്നും യാതൊരു വിധ
💬 Comments
View all comments