Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
പോലെ അന്തം വിട്ട് നോക്കി നിൽപ്പുണ്ട് ഞാൻ ചിരിച്ചു കൊണ്ട് " എന്താന്ന്"ചോദിച്ചതോടെ എന്റെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങിച്ചു കൊണ്ട് നിയാസ് പറയുകയാ: "ഞങ്ങൾക്കാർക്കും ഇങ്ങനൊരു ബുദ്ധി തലയിൽ ഓടിയില്ലാലോന്ന് ഓർത്ത് നിന്ന് പോയതാ. കുരുട്ടി ബുദ്ധിയുടെ കാര്യത്തിൽ നീ നമ്മുടെ ശുഐബിക്കാനേം കടത്തി വെട്ടും" നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഇതൊക്കെയെന്ത്" മായാവി സിനിമയിൽ സലിം കുമാർ പറഞ്ഞത് പോലെ പറഞ്ഞിട്ട് ഞാൻ കൈ മടക്കി വച്ച് തലയണയിൽ ചാരി കിടന്നു.
"ഡാ ആദി നീയും അനു ചേച്ചീം കഴിച്ചിട്ടില്ലാലോ? നിങ്ങൾക്കു രണ്ടു പേർക്കുമുള്ള ചോറാ ഞാനാ കൊണ്ടു വന്ന ബിഗ് ഷോപ്പറിലുള്ളത്. നീ ഉഷാറായി എഴുന്നേറ്റത് കണ്ട സന്തോഷത്തിൽ ഞാനാ കാര്യം പറയാൻ മറന്നു." നിയാസ് എന്നോടായി പറഞ്ഞു.
"നിങ്ങളെ കണ്ട് സംസാരിച്ചിരുന്ന് ഞാൻ കഴിക്കണ കാര്യവും മറന്നു. ബ്രോസ് നിങ്ങൾ രണ്ടാളും കഴിച്ചിരുന്നോ?" ഞാൻ അവരോട് രണ്ട് പേരോടുമായിട്ട് ചോദിച്ചു.
"ഞങ്ങൾ ഹോട്ടലിൽ കയറി കഴിച്ചതാഡാ അവിടെ നിന്ന് തന്നെയാ നിങ്ങൾക്കുള്ള ഫുഡ് പാഴ്സലും വാങ്ങിയെ" അമൃതാണ് ഞാൻ അവരോട് ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.
"ആദി അനു ചേച്ചി സമയം മൂന്ന് മണി കഴിഞ്ഞു. നിങ്ങള് വേഗം കഴിക്കാൻ നോക്ക് ഞങ്ങള് ഒന്ന് കറങ്ങിയേച്ച് വൈകീട്ടാകുമ്പോഴെയ്ക്കും ഇങ്ങെത്താം" ന്ന് പറഞ്ഞ് നിയാസ് അമൃതിനെയും കൂട്ടി പോയി. അവർ രണ്ടാളും പോയതോടെ അനു ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് റൂമിന്റെ ഡോർ പോയി അടച്ചിട്ട് " എന്നാ നമ്മുക്ക് കഴിച്ചാലോ ആദി കുട്ടാ"ന്ന് പറഞ്ഞ് കൊണ്ടവൾ വന്ന്
💬 Comments
View all comments