0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 973

ബെഡിൽ തലയണയിൽ ചാരി ഇരിക്കുന്ന എന്റെ നെഞ്ചിൽ തല ചേർത്ത് വച്ചിരുന്നിട്ട് പറഞ്ഞു. "സംഗീതിന് നീ പറഞ്ഞ പോലെയുള്ള പണിയല്ല കൊടുക്കേണ്ടത് അതിനപ്പുറമാ അവന് കൊടുക്കേണ്ടത് അത്രയ്ക്ക് വിഷമാ അവൻ"

"ശുഐബിക്കാനോട് ഞാൻ വിളിച്ച് പറഞ്ഞതു പോലെ ആ വീഡിയോ കിട്ടിയാൽ നമ്മുക്കവനെ വധശ്രമത്തിനും അതിക്രമിച്ച് കയറൽ അങ്ങനെ കുറേ വകുപ്പിട്ട് അകത്താക്കാം. എന്റേയും എന്റെ സുന്ദരി കുട്ടിയുടെയും സേഫ്റ്റിയ്ക്ക് അത് അത്യാവശ്യമാ" എന്റെ നെഞ്ചിൽ തല ചേർത്തിരിക്കുന്ന അനൂന്റെ നെറ്റിയിൽ ഉമ്മ വച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്.

നെറ്റിയിൽ എന്റെ സ്നേഹ ചുംബനം കിട്ടിയതോടെ അനു തലയുയർത്തി എന്നെ നോക്കിയിട്ട് എന്റെ ഇടത്തെ കവിളിൽ അവളുടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് വലത്തെ കവിളിൽ എനിക്കൊരു ചുടു ചുംബനം തന്നിട്ട് പറഞ്ഞു.

" ചെക്കാ നമ്മുക്ക് കഴിച്ചാലോ എനിക്ക് ശരിക്കും വിശക്കുന്നുണ്ടേ. രാവിലേം ഒന്നും കഴിക്കാത്തതാ ഞാൻ" പെണ്ണ് ചിണുങ്ങി കൊണ്ട് പറഞ്ഞു.

" രാവിലെ എന്റെ ചക്കര കുട്ടി ഒന്നും കഴിച്ചില്ലേ? വാ നമ്മുക്ക് കഴിക്കാം" ന്ന് പറഞ്ഞ് ഞാൻ അവളെയും കൊണ്ട് ബെഡിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങിയത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് അനു പറഞ്ഞു: "അതേ ഞാൻ വാരി തരാം മോനിവിടെ ഇരുന്നാ മതി ട്ടോ" പെണ്ണ് മുഖത്തൽപ്പം ഗൗരവം വരുത്തി കൊണ്ടാണിത് പറഞ്ഞത്.

" ശരി മേഡം" ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

എനിക്ക് ഭക്ഷണം എടുക്കാനായി പോകുന്നതിന് അനു ബെഡിൽ നിന്നെഴുന്നേറ്റിട്ട് കഴുത്തിൽ വട്ടം ചുറ്റിയിട്ടിരുന്ന അവളുടെ ഷാൾ ഊരി കസേരയിലേക്കിട്ടിട്ട് നിയാസും അമൃതും കൊണ്ട്

💬 Comments

View all comments