Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
കള്ളി പെണ്ണെ നീ വീണ്ടും പോന്നത്?" അനൂനെ ഒന്നമർത്തി പുണർന്ന് കൊണ്ട് ഉള്ളിലുള്ള സന്തോഷം പുറത്ത് കാണിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
"അതോ… അത് ഞാൻ എന്റെ ഫോൺ ആദീടെ റൂമില് വച്ച് മറന്നു അതെടുത്തിട്ട് വരാന്ന് പറഞ്ഞ് ചാടിയതാ" അനു ശബ്ദം താഴ്ത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.
"നമ്മള് ... രണ്ടു പേരും കുരുട്ടു ബുദ്ധിടെ കാര്യത്തിൽ കട്ടയ്ക്ക് തന്നയാട്ടോ അനു കുട്ടി"
" ചക്കരേ… ഞാൻ പൊയ്ക്കോട്ടെ ഇനീം അധിക നേരം ഞാനിവടെ നിന്നാൽ ശരിയാവൂല അമ്മ അന്വേഷിച്ച് വിളിക്കും ചിലപ്പോ. എന്റെ കുട്ടൂനെ ഒരു പ്രാവശ്യം കൂടെ കാണാൻ പറ്റില്ലോ എനിയ്ക്ക് എനിക്കത് മതി" അനു എന്നെ വട്ടം കെട്ടി പിടിച്ച കൈകൾ പിൻവലിച്ച് കൊണ്ട് പറഞ്ഞു.
" പോകുന്നേന് മുന്നെ ഇവിടൊരു കിസ്സ് തന്നിട്ട് പൊയ്ക്കോ". ഞാൻ ചുണ്ടിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അനു നാണത്തോടെ എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് റൂമിന്റെ വാതിൽക്കലേയ്ക്ക് ഒന്ന് പാളി നോക്കിയിട്ട് എന്റെ മുഖത്തിന് നേരെ അവളൊന്ന് കുനിഞ്ഞിട്ട് എന്റെ ചുണ്ടിൽ വേഗത്തിലൊന്ന് ചുംബിച്ചിട്ട് എന്നിൽ നിന്നകന്ന് മാറി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു. "ആദി കുട്ടാ ഞാൻ പോവാണെ എന്റെ കുട്ടൻ ശരിക്കും റെസ്റ്റ് എടുക്ക് ഞാൻ നാളെ വിളിക്കാന്ന്" പറഞ്ഞ് അനു എന്നെ നോക്കി ഒരു കണ്ണടച്ച് കാണിച്ചിട്ട് ചിരിച്ച് കൊണ്ട് ടാറ്റയും തന്ന് റൂമിൽ നിന്നവൾ പോയി.
അനു വീണ്ടും എന്റെടുത്ത് വന്ന് എന്നെ കെട്ടി പിടിച്ച് എനിക്കൊരു സ്നേഹ ചുംബനം നൽകി പോയതിന്റെ സന്തോഷത്തിൽ ആകെ ത്രില്ലടിച്ച ഞാൻ ബെഡിൽ ഒന്ന് കിടന്ന് കുത്തി മറഞ്ഞിട്ട് കണ്ണടച്ച് കിടന്ന് ഇന്ന് ഉച്ചയ്ക്ക് മുതൽ ഈ നേരം വരെ അനു എന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെ ഒരിക്കൽ കൂടി മനസ്സിൽ താലോലിച്ച് പുളകം കൊണ്ട് കിടന്ന് മയങ്ങി.
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അനു എന്നെ രാത്രി ഫോണിൽ വിളിച്ച് കൊഞ്ചി കൊണ്ടിരിക്കും. ഞങ്ങളുടെ സംസാരം തീരുമ്പോൾ മിക്കപ്പോഴും അർധരാത്രി 2 മണിയൊക്കെ ആകും. ഇതിനിടയിൽ ശുഐബിക്ക ഞാൻ ആവശ്യപ്പെട്ട
💬 Comments
View all comments