Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് പെണ്ണിന്റെ ചുണ്ടിൽ ചിരി തെളിഞ്ഞ് വരുന്നുണ്ടായിരുന്നു. അവളെന്നെ നോക്കി ഉമ്മ വെക്കുന്ന പോലെ കാണിച്ചു ഞാനതിന് മറുപടിയായി അതു പോലെ തിരിച്ചും അവളെ നോക്കി ഉമ്മ വെക്കുന്ന പോലെ കാണിച്ചു. അതോടെ പെണ്ണ് എന്നെ നോക്കി പല്ല് കാണിച്ച് ചിരിച്ചിട്ട് മേശയിൽ ഡിസ്പോസിബിൾ പ്ലേറ്റിൽ വിളമ്പി വച്ച ചോറും കറികളും എടുത്ത് വന്ന് ബെഡിൽ എന്റെടുത്ത് ഇരുന്നിട്ട് എനിക്ക് വാരി തരാൻ തുടങ്ങി. എനിക്കോരോ ഉരുള വാരി തന്നിട്ട് അടുത്ത ഉരുള അവളും കഴിക്കും നല്ല സാമ്പാറും കറികളും തോരനുമെല്ലാം ചോറിനൊടൊപ്പം അവൾ എനിക്ക് വായിൽ വച്ച് തന്നു. അങ്ങനെ കഴിച്ചെഴ്ന്നേറ്റ ഞാൻ വായും മുഖവും കഴുകി വന്ന് ബെഡിൽ പോയി ഇരുന്നു. അനു കൈ കഴുകിയ ശേഷം എന്നോടൊപ്പം വന്ന് ബെഡിലിരുന്നിട്ട് എന്റെ തോളിൽ അവളുടെ തല ചേർത്ത് വച്ചിരുപ്പായി. കുറേ നേരം ഞങ്ങളൊന്നും സംസാരിക്കാതെ അതേ ഇരുപ്പിരുന്നു. കുറച്ച് നേരം എന്നോട് കിടക്കാന്ന് പറഞ്ഞ് കൊണ്ട് അനു എന്നെയും ചേർത്ത് പിടിച്ച് ബെഡിലേയ്ക്ക് കിടന്നു. ബെഡിൽ ചരിഞ്ഞ് കിടന്ന് കൊണ്ട് തലയിൽ കൈ വച്ച് എന്നെ നോക്കി കിടക്കുകയാണ് അനു ഞാനെന്താ ന്ന് അവളോട് ചോദിച്ചപ്പോ ഞാനെന്റ ചെക്കനെ കണ്ണ് നിറച്ച് കാണുന്നതാന്ന് മറുപടി പറഞ്ഞ് കൊണ്ട് അവളെന്റെ ഓരം ചേർന്ന് എന്നെ നോക്കി കിടന്നു. ഞാനവളുടെ ആ കരിനീല മിഴികളിൽ നോക്കി കിടന്നിട്ട് റൂമിലെ സീലിംഗ് ഫാനിന്റെ വേഗതയിൽ പാറി പറക്കുന്ന അനൂന്റെ മുടിയിൽ തലോടി കൊണ്ട് ഞാൻ കണ്ണടച്ച് കിടന്നു പതിയെ മയങ്ങി.
റൂമിൽ
💬 Comments
View all comments