0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 977

"ഇപ്പോ കുഴപ്പമൊന്നുമില്ല അങ്കിൾ ഞാൻ ഓക്കെയാണ്" ഞാൻ ടോമി അങ്കിളിനോട് പറഞ്ഞു.

" ഫൈൻ, എടാ നമ്മുക്കവരെ പൂട്ടണ്ടെ? നിന്നെ കോളെജിൽ വന്ന് തല്ലിയവന്മാരെ?" CI ടോമി ഗൗരവത്തിൽ എന്നോട് ചോദിച്ചു.

"വേണം അങ്കിൾ, അവരിനി കുറച്ച് കാലം പുറത്തിറങ്ങരുത് എനിക്കതാ വേണ്ടത്"

"അതോർത്ത് നീ ടെൻഷനടിക്കണ്ട Sec 307,441 ഒക്കെ ചേർത്ത് വധശ്രമത്തിനും കോളെജിൽ അതിക്രമിച്ചു കയറൽ സംഘം ചേർന്ന് ആക്രമിക്കാൻ വരൽ, പരിക്കേൽപ്പിക്കൽ അങ്ങനെ കുറേ വകുപ്പ് ചേർത്തിട്ട് എല്ലാത്തിനേം നമ്മുക്ക് പൂട്ടാം" ടോമി അങ്കിൾ എന്നോടായി പറഞ്ഞു.

"അങ്കിളേ, ഞാനൊന്ന് ചോദിച്ചോട്ടെ. അന്ന് കോളെജിൽ നടന്ന അടിയുടെ വീഡിയോ പ്രൂഫ് ആയിട്ട് എടുക്കുമോ?"

"അതിന്റെ വീഡിയോ ഉണ്ടങ്കിൽ അതുമതി സോളിഡ് പ്രൂഫ് ആക്കി അവൻമാരെ പൂട്ടാൻ. കോടതീന്ന് ജാമ്യം പോലും കിട്ടൂല" ടോമി കോൺസ്റ്റബിൾ കൊണ്ടുവന്ന പേപ്പറിൽ ഒപ്പിടുന്നതിനിടെ ഞാൻ ചോദിച്ചതിനുള്ള മറുപടി തന്നു.

" അപ്പോ കാര്യങ്ങൾ അങ്ങനെ തന്നെ ആകട്ടേ ടോമി, നീ വന്നിട്ട് ഡിസ്ചാർജജ് ചെയ്യാന്ന് ഡോക്ടർ ഹിഷാം പറഞ്ഞിരുന്നു. ഞങ്ങള് ഇന്നിവനെ കൊണ്ടുപോവ്വാ വീട്ടിലോട്ട്" അച്ഛൻ ടോമി അങ്കിളിനോട് പറഞ്ഞു.

"മോനെ നീ ഇവിടെ താഴെ ഒന്ന് സൈൻ ചെയ്യ് മാറ്റർ ഞാൻ എഴുതിക്കോളാം ടോമി എന്റെ നേരെ ഒരു കട്ടി കടലാസ് നീട്ടി കൊണ്ട് പറഞ്ഞു. ഞാൻ അതിൽ സൈൻ ചെയ്തതോടെ പുള്ളി എഴുന്നേറ്റ് എന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു. ഓക്കെ ഡാ ആദി കേസിന്റെ അപ്ഡേറ്റ്സ് നിന്നേം അച്ഛനേം ഞാൻ വിളിച്ച് പറയാം അപ്പോ നീ റെസ്റ്റെടുക്കെ"ന്ന് പറഞ്ഞ് ടോമി അങ്കിൾ യാത്ര പറഞ്ഞ്

💬 Comments

View all comments