Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
പുറത്തേയ്ക്ക് പോയി ടോമി അങ്കിളിന്റെ കൂടെ തോളത്ത് കൈയ്യിട്ട് അച്ഛനും പുറത്തേയ്ക്കിറങ്ങി എന്തൊക്കെയോ ഗൗരവത്തിൽ പറഞ്ഞ് കൊണ്ട് നടന്ന് നീങ്ങി.
അവര് വന്ന തിരക്കിനിടയിൽ എന്റെടുത്ത് നിന്ന് മാറിയ അനു എവിടേന്ന് നോക്കിയപ്പോ റൂമിന്റെ ഒരു മൂലയിൽ നിന്ന് അമ്മയുമായി സംസാരിക്കുന്ന അവളെയാണ് ഞാൻ കണ്ടത് അനൂന്റെ തോളിൽ കൈയ്യിട്ട് എന്റെ പെങ്ങൾ അഞ്ജുവും അവരുടെ സംസാരം കേൾക്കുന്നുണ്ട്. ഞാൻ അനൂനെ നോക്കി ഇരിക്കുന്നത് കണ്ടതോടെ പെണ്ണെന്റ നേരെ നോക്കി പുഞ്ചിരിച്ചിട്ട് പുരികം പൊക്കി കാണിച്ചു. അമ്മ ഞാൻ ഇരിക്കുന്നതിന് പുറം തിരിഞ്ഞ് നിന്ന് അനുവിനോട് സംസാരിച്ച് നിൽക്കുന്നതിനാൽ ഞാൻ അവളെ നോക്കുന്നതൊന്നും കാണുന്നുണ്ടായിരുന്നില്ല. അഞ്ജു പക്ഷേ ഞാൻ അനൂനെ തന്നെ നോക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ നോട്ടം മാറ്റി ബെഡിൽ നിന്നേഴുന്നേറ്റ് റൂമിന്റെ പുറത്തേയ്ക്ക് നടക്കാൻ വാതിലിനടുത്ത് എത്തിയപ്പോഴാണ് ശുഐബിക്കയും നിയാസും അമൃതും ഒരുമിച്ച് കേറി വരുന്നത്. എന്നെ കണ്ടതോടെ ശുഐബിക്ക ചിരിച്ച് കൊണ്ട് പറഞ്ഞു.
"നീ വീണ്ടും ആ ചെറുക്കനെ തല്ലാൻ പോണതാണോഡാ ന്ന് പറഞ്ഞ് എന്റെ തോളത്തു കൈ വച്ച് കൊണ്ട് എന്നെയും കൊണ്ട് റൂമിലേയ്ക്ക് കയറി"
"ഇനി ഞാൻ ഏതായാലും തല്ലണില്ല അവനുള്ള ബാക്കി പണി പോലീസുകാര് കൊടുത്തോളും" ന്ന് പറഞ്ഞ് കൊണ്ട് ബെഡിൽ ഇരുന്നു. എന്റെയൊപ്പം ശുഐബിക്കയും നിയാസും അമൃതും ഇരുന്നു. കുറേ നേരം അവരോടൊപ്പമിരുന്ന് സംസാരിച്ചു. സംസാരത്തിനിടയിൽ ശുഐബിക്ക എന്റെ റിപ്പയർ ചെയ്യാൻ കൊണ്ട് പോയ ഫോൺ കൈയ്യിൽ വച്ച് തന്നിട്ട് പറഞ്ഞു. "നീ പറഞ്ഞ വീഡിയോ സെറ്റാണ് അത് ഞാൻ നാളെ തരാം. നമ്മുടെ ഫസ്റ്റ്
💬 Comments
View all comments