0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 985

എന്റെ കുട്ടൂനെ ഒരു പ്രാവശ്യം കൂടെ കാണാൻ പറ്റില്ലോ എനിയ്ക്ക് എനിക്കത് മതി" അനു എന്നെ വട്ടം കെട്ടി പിടിച്ച കൈകൾ പിൻവലിച്ച് കൊണ്ട് പറഞ്ഞു.

" പോകുന്നേന് മുന്നെ ഇവിടൊരു കിസ്സ് തന്നിട്ട് പൊയ്ക്കോ". ഞാൻ ചുണ്ടിൽ തൊട്ട് കാണിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് അനു നാണത്തോടെ എന്നെയൊന്ന് നോക്കി പുഞ്ചിരിച്ചിട്ട് റൂമിന്റെ വാതിൽക്കലേയ്ക്ക് ഒന്ന് പാളി നോക്കിയിട്ട് എന്റെ മുഖത്തിന് നേരെ അവളൊന്ന് കുനിഞ്ഞിട്ട് എന്റെ ചുണ്ടിൽ വേഗത്തിലൊന്ന് ചുംബിച്ചിട്ട് എന്നിൽ നിന്നകന്ന് മാറി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു. "ആദി കുട്ടാ ഞാൻ പോവാണെ എന്റെ കുട്ടൻ ശരിക്കും റെസ്റ്റ് എടുക്ക് ഞാൻ നാളെ വിളിക്കാന്ന്" പറഞ്ഞ് അനു എന്നെ നോക്കി ഒരു കണ്ണടച്ച് കാണിച്ചിട്ട് ചിരിച്ച് കൊണ്ട് ടാറ്റയും തന്ന് റൂമിൽ നിന്നവൾ പോയി.

അനു വീണ്ടും എന്റെടുത്ത് വന്ന് എന്നെ കെട്ടി പിടിച്ച് എനിക്കൊരു സ്നേഹ ചുംബനം നൽകി പോയതിന്റെ സന്തോഷത്തിൽ ആകെ ത്രില്ലടിച്ച ഞാൻ ബെഡിൽ ഒന്ന് കിടന്ന് കുത്തി മറഞ്ഞിട്ട് കണ്ണടച്ച് കിടന്ന് ഇന്ന് ഉച്ചയ്ക്ക് മുതൽ ഈ നേരം വരെ അനു എന്റെ കൂടെയുണ്ടായിരുന്ന നിമിഷങ്ങളെ ഒരിക്കൽ കൂടി മനസ്സിൽ താലോലിച്ച് പുളകം കൊണ്ട് കിടന്ന് മയങ്ങി.

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അനു എന്നെ രാത്രി ഫോണിൽ വിളിച്ച് കൊഞ്ചി കൊണ്ടിരിക്കും. ഞങ്ങളുടെ സംസാരം തീരുമ്പോൾ മിക്കപ്പോഴും അർധരാത്രി 2 മണിയൊക്കെ ആകും. ഇതിനിടയിൽ ശുഐബിക്ക ഞാൻ ആവശ്യപ്പെട്ട അന്നത്തെ ഫൈറ്റ് വീഡിയോ എനിക്ക് കൊണ്ട് വന്ന് തന്നു. ഞാനാ വീഡിയോയിൽ ഗുണ്ടാ

💬 Comments

View all comments