Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
താഴ്ത്തിയാണ് എന്നോട് ചോദിച്ചത്.
" ഞാനിപ്പോ ക്ലാസ്സ് കഴിഞ്ഞ് കാറിൽ കേറി. അനു കുട്ടി ഇപ്പോ ബസിലാണല്ലെ?" ഞാൻ അവളോട് ചിരിച്ച് കൊണ്ട് ചോദിച്ചു.
"ആ… അതല്ലേ ഞാൻ ശബ്ദം താഴ്ത്തി സംസാരിച്ചേ " പെണ്ണ് കുലുങ്ങി ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഇപ്പോ എവിടെയാ ഓഫീസിന്നിറങ്ങിയോ അനു ?"
" ഞാനിപ്പോ ഓഫീസ് ബസിൽ കയറിയതേ ഉള്ളൂ. ഇവിടെന്ന് ബസ് എടുത്തിട്ടില്ലാ. ഞാൻ വിളിച്ചതേ ഒരു കാര്യം പറയാനാ" അനു അൽപ്പം ഗൗരവത്തിൽ പറഞ്ഞു.
"എന്താ ഡാ കാര്യം?" ഞാനൽപം ആകാംക്ഷയിൽ അവളോട് ചോദിച്ചു.
"നാളെ നമ്മുക്ക് കൊച്ചിയ്ക്ക് പോയാലോ? അന്ന് നമ്മൾ പോയ പോലെ? നാളെ സാറ്റർഡേ ആണല്ലോ എനിക്കാണേ ഓഫീസും ഇല്ല" പെണ്ണ് ചിരിച്ചു കൊണ്ടാണിത് പറഞത്.
"പിന്നെന്താ പോവ്വാലോ …. അനു കുട്ടിയ്ക്ക് എന്റെ വക ഒരു സർപ്രൈസ് ഉണ്ടട്ടോ"
"എന്ത് സർപ്രൈസ്?" പെണ്ണ് ആകാംക്ഷയിൽ ചോദിച്ചു.
" അതൊക്കെയുണ്ട്. അത് ഞാൻ നാളെ കാണിക്കാട്ടോ" ഞാൻ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ആഹാ… എന്നാ ഞാൻ നിനക്കും ഒരു സർപ്രൈസ് തരാം. നാളെയാകട്ടെ മോനെ."
"ഓ... ആയിക്കോട്ടെ . നാളെ നീ ആലുവയ്ക്ക് വാ അവിടന്ന് നമ്മുക്ക് ഒരുമിച്ച് പോകാം. നമ്മള് ഒരുമിച്ച് പോണത് കണ്ട് ആർക്കും ഒരു സംശയം തോന്നണ്ടാ"
"ശരിയാ … അതാ നല്ലത്. നാളെ ഞാൻ 9.30 യ്ക്ക് പമ്പ് ജംഗ്ഷനിൽ നിൽക്കാം നീ എന്നെ അവിടന്ന് പിക്ക് ചെയ്താൽ മതി. വീട്ടിന്ന് ഇറങ്ങുന്നേന് മുന്നെ എന്നെയൊന്ന് വിളിക്കണെ.
" അപ്പോ പറഞ്ഞ പോലെ എല്ലാം ഡീൽ. എന്നാ
💬 Comments
View all comments