Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
ഞാൻ ഫോൺ വെക്കട്ടെ?" ഞാൻ അനുനോട് ചോദിച്ചു.
"അയ്യോ വക്കല്ലേ എനിക്കൊരു കാര്യം പറയാനുണ്ട്. ഐ.ലവ്.യൂ ഉമ്മ" അനു ശബ്ദം താഴ്ത്തി പറഞ്ഞിട്ട് ഫോണിലൂടെ എനിക്കൊരു ഉമ്മയും തന്നു.
"ഐ. ലവ്. യൂ ടൂ മുത്തേ ഉമ്മ" കാറിൽ ഇരിക്കുന്ന നിയാസും അമൃതും കേൾക്കാതിരിക്കാൻ ഞാൻ വളരെ ശബ്ദം താഴ്ത്തിയാണ് ഫോണിൽ കൂടി അനൂന് ഉമ്മ കൊടുത്തത്.
ഞാൻ കോൾ കട്ട് ചെയ്ത ഉടനെ നിയാസ് പിറകിലോട്ട് തല വെട്ടിച്ചു കൊണ്ട് കളിയാക്കി പറഞ്ഞു: "സൊള്ളല് കഴിഞ്ഞോ ചേട്ടായി?"
" ഏയ്… നാളെ കൊച്ചിയ്ക്ക് കറങ്ങാൻ പോവ്വാന്ന് പറഞ്ഞ് വിളിച്ചതാ അനു"
"അത് കൊള്ളാലോ സംഗതി. അവസാനം ഫോണിൽ കൂടെ കിസ് ഒക്കെ കൊടുക്കണ സൗണ്ട് ഒക്കെ കേട്ടല്ലോ" അമൃത് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
"ശ്ശോ… നീയൊക്കെ അത് കേട്ടോ ഞാനിത്രേം സൗണ്ട് കുറച്ച് കൊടുത്തിട്ടും" ഞാൻ നാണിച്ചു കൊണ്ട് പറഞ്ഞു.
" അതൊക്കെ ഞങ്ങള് കേട്ടു മോനെ. നീയെന്തോ സർപ്രൈസ് ന്ന് പറയണത് കേട്ടു. എന്താ സംഭവം?" നിയാസാണത് ചോദിച്ചത്.
" എടാ നാളെ അനൂന്റെ ബർത്ത് ഡേ യാ. അതിന് അവൾക്ക് എന്തേലും നല്ലൊരു ഗിഫ്റ്റ് വാങ്ങിച്ച് കൊടുക്കണം. അതാ ഞാൻ അവളോട് സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് എന്താടാ കൊടുക്കാ?" ഞാൻ അവരോട് രണ്ടു പേരോടുമായി ചോദിച്ചു.
"അനൂന്റെ ബർത്ത് ഡേ ആണെന്ന് നീ എങ്ങനെ അറിഞ്ഞു?" അമൃതാണത് ചോദിച്ചത്.
"ഓ... അതോ അത് അവർ അവിടെ താമസമാക്കാൻ വന്ന സമയത്ത് വീട്ടിലെ റേഷൻ കാർഡിന് അപ്ലെ ചെയ്യാനുള്ള ഫോം അവരുടെ കൈയ്യീന്ന്
💬 Comments
View all comments