Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
ഫിൽ ചെയ്ത് വാങ്ങി സപ്ലെ ഓഫീസിൽ കൊണ്ട് പോയി കൊടുത്തത് ഞാനാ അന്ന് ആ ഫോമിൽ അനൂന്റെ ഡേറ്റ് ഓഫ് ബർത്ത് ഉണ്ടായിരുന്നു." ഞാൻ അൽപ്പം ഗമയിൽ പറഞ്ഞു.
"നീയെന്താ അവൾക്ക് ഗിഫ്റ്റായി കൊടുക്കെന്നേ?" നിയാസാണത് ചോദിച്ചത്.
"നോ ഐഡിയ മാൻ" നിയാസ് ചോദിച്ചതിനുള്ള മറുപടിയായി ഞാൻ പറഞ്ഞു.
"ബർത്ത് ഡേ ടെ കാര്യം അവള് പറയാതെ നീ അവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണമെന്നല്ലേ പറഞ്ഞേ. നീ നല്ല ഒരു റിംഗ് അങ്ങ്ട് വാങ്ങ് എന്നിട്ട് നാളെ വീണ്ടും അവളെ ചുമ്മാ പ്രപ്പോസ് ചെയ്യ് .ഇനീപ്പോ പേടിക്കാനൊന്നുമില്ലാലോ നിങ്ങള് രണ്ടാളും ഇപ്പോ ലൗ ബേർഡ്സ് ആയില്ലേ?" അമൃത് പറഞ്ഞ് നിറുത്തിയിട്ട് ഡ്രൈവിംഗിനിടെ തല വെട്ടിച്ച് എന്നെ പിറകേട്ടോന്ന് നോക്കി കൊണ്ട് ഐഡിയ എങ്ങനെയുണ്ടെന്ന ഭാവത്തിൽ പിരികം പൊക്കി കാണിച്ചു.
"സൂപ്പർ ഐഡിയയാ മച്ചാ" ഞാൻ അവന്റെ തോളത്ത് അടിച്ച് കൊണ്ട് പറഞ്ഞു.
" എന്നാ വണ്ടി ഗോൾഡ് ഫോർട്ടിലേയ്ക്ക് തിരിച്ച് വിട് അവിടന്ന് സെലക്ട് ചെയ്യാം റിംഗ്. നിയാസ് അമൃതിനോട് പറഞ്ഞു.
ജ്വലറിയിൽ കേറി അനുവിന് വേണ്ടി നീല നിറത്തിലുള്ള രത്നം പതിപിച്ച നല്ലൊരു സ്റ്റൈലൻ റിംഗ് വാങ്ങി. അധികം വണ്ണമില്ലാത്ത ഒരാൾക്കാണെന്ന് പറഞ്ഞാണ് വാങ്ങിയത്. ഏകദേശം 22,000 രൂപയോളം വിലയായി. അത് നല്ലൊരു ഗിഫ്റ്റ് ബോക്സിൽ പാക്ക് ചെയ്ത് വാങ്ങിയ ഞങ്ങൾ ബില്ലടച്ച് പുറത്തിറങ്ങി നേരെ പോയത് 'ഹോട്ടൽ ഇഫ്താറിലേക്കാണ്' അവിടെ കേറി അൽഫാം കഴിച്ചിറങ്ങിയ ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാനായി കിടന്ന ഞാൻ നാളത്തെ ദിവസം അനൂന്റൊപ്പം കറങ്ങാൻ പോകുന്ന
💬 Comments
View all comments