Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]
കാര്യം ആലോചിച്ച് ത്രില്ലടിച്ച് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഞങ്ങൾ പരസ്പരം ഇഷ്ടത്തിലായതിനു ശേഷമുള്ള ആദ്യത്തെ യാത്രയായത് കൊണ്ട് അതിന്റെ ആകാംക്ഷ മനസ്സിൽ വേണ്ടുവോളം ഉണ്ടായിരുന്നു. ഉറക്കം വരാതായപ്പോൾ ഞാൻ അനൂന് കൊടുക്കാൻ വാങ്ങിയ റിംഗിന്റെ പിക്ചർ ഫോണിൽ പാക്ക് ചെയ്യുന്നതിന് മുൻപ് എടുത്തത് എടുത്ത് നോക്കി. നാളെ അവൾക്ക് ഈ ഗിഫ്റ്റ് കൊടുത്ത് എന്താ പറയേണ്ടതെന്ന കാര്യം ആലോചിച്ച് കിടന്ന് എപ്പോഴൊ ഞാൻ ഉറങ്ങി.
*~*~*~*~*~*~*~*~*~*
"മോനൂസെ, എഴുന്നേറ്റെ …. സിനിമാ കാണാൻ ഇരുന്ന ആളാ ദേ കിടന്ന് ഉറങ്ങണത് കണ്ടില്ലേ" ന്ന് പറഞ്ഞ് അനു എന്നെ തട്ടി വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ പഴയ ഓർമ്മകളിൽ നിന്ന് തിരിച്ചു വന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോ ഞാൻ അനൂന്റെ മടിയിലാണ് കിടക്കുന്നത്. ഞാൻ അവളുടെ മടിയിൽ കിടന്ന് തല ഒന്ന് തിരിച്ച് കൊണ്ട് പെണ്ണിന്റെ വയറ്റിൽ മുഖം ചേർത്ത് വച്ച് വീണ്ടും കിടന്നതോടെ പെണ്ണെന്റ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് കൊഞ്ചി പറഞ്ഞു: "മോനുസെ എഴുന്നേൽക്കെഡാ സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോ തൊട്ട് എന്റെ മടിയിൽ കിടക്കണതാ നീ എന്റെ കാല് വേദനിക്കുന്നൂന്നെ"
അവള് കാല് വേദനിക്കുന്നെന്ന് പറഞ്ഞത് കേട്ടതോടെ ഞാൻ അനൂന്റെ മടിയിൽ നിന്ന് ചാടിയെഴ്ന്നേറ്റിട്ടു അനൂന്റെ തുടയിൽ തടവി കൊടുത്തു. ഞാൻ തടവി കൊടുക്കുന്ന സമയത്ത് പെണ്ണെന്റ മുഖത്തേയ്ക്ക് ഉറ്റ് നോക്കിയിരുന്നിട്ട് ഉറക്കത്തിനിടയിൽ എന്റെ വായിൽ നിന്നൊലിച്ച് മുഖത്ത് പരന്ന ഉമിനീര് സാരിയുടെ തലപ്പിൽ തുടച്ചിട്ട് പറഞ്ഞു: "ദേ വായിൽ നിന്നൊക്കെ നിന്റെ സീറ ഒലിച്ച് ഇരിക്കുണു. ഇനി മതി മോനൂസെ ഇപ്പോ വേദനയില്ല എനിയ്ക്ക്.
💬 Comments
View all comments