0%

Chapter Title : ഒളിച്ചോട്ടം 7 [KAVIN P.S]

Author : ????? ? ? Read All Parts 884

ഇരുത്തി."അവൾ പറഞ്ഞ് നിറുത്തി.

"അളിയാ, എന്തേലും പറ്റിയോടാ നിനക്ക്?" ഞാൻ ബെഞ്ചിൽ അവന്റെ അടുത്തേക്ക് ചേർന്നിരുന്നിട്ട് അവന്റെ തോളിൽ കൈയിട്ട് കൊണ്ട് ചോദിച്ചു.

" ചെറുതായിട്ട് തല വേദനിക്കണ്ട്. അതൊക്കെ പോട്ടെ വന്നവന്മാരുടെ കാര്യം എന്തായി?" അമൃത് ഞങ്ങളോടായി ചോദിച്ചു.

" അവന്മാരെയൊക്കെ അവിടെ അടിച്ച് കൂട്ടി ഗ്രൗണ്ടിൽ ഇട്ടിട്ടുണ്ട്." നിയാസാണ് അവൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞത്.

" എനിക്ക് വേണ്ടത് അവനെയാ എന്നെ പിറകെന്ന് അടിച്ചിട്ടവനെ." അമൃത് പല്ല് ഞെരിച്ചു കൊണ്ടാണിത് പറഞ്ഞത്.

"ആരാടാ ആ സംഗീതാണോ" ഞാൻ അവനോട് ചോദിച്ചു.

"അവൻ തന്നെയാ, അവൻ ഓടി പോകുന്നത് ഞാൻ കണ്ടതാ" അമൃത് പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു.

"നിനക്കടിക്കണോ അവനെ? അടിച്ചവന്റെ തല പൊളിക്കണോന്ന്?" ബെഞ്ചിൽ ഇരുന്നിരുന്ന അമൃതിന്റെ തോളിൽ തട്ടിയിട്ട് ശുഐബിക്ക ചോദിച്ചു.

" അടിച്ചവന്റെ തലേടെ കോൺ സെറ്റ് ഇളക്കണം എനിക്ക്" അമൃത് ചാടിയേഴുന്നേറ്റിട്ട് പറഞ്ഞു.

" എന്ന വാടാ ….." ശുഐബിക്ക അവനോട് എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു.

ശുഐബിക്ക പറഞ്ഞത് കേട്ട് ആവേശം ഇരച്ച് കയറിയ അമൃത് ഡെസ്ക്ക് വലിച്ച് നീക്കിയിട്ട് ക്ലാസ്സിൽ ഞങ്ങൾ ഇരിക്കാറുള്ള പിറകിലെ ബെഞ്ചിനടുത്തേക്ക് നടന്നു. "ഇവനെന്താ ഈ ചെയ്യാൻ പോകുന്നെന്നുള്ള" ഭാവത്തിൽ ഞങ്ങളെല്ലാവരും അവനെ ഉറ്റ് നോക്കി കൊണ്ട് നിന്നു. നിമിഷ നേരം കൊണ്ട് അവൻ ബെഞ്ചിനടിയിൽ സൂക്ഷിച്ചിരുന്ന ക്രിക്കറ്റ് ബാറ്റുമായി ഞങ്ങൾക്കടുത്തേക്കെത്തി. [ഞങ്ങൾ കോളെജിൽ ക്രിക്കറ്റ് കളിക്കുമ്പോൾ എടുക്കുന്ന ബാറ്റാണ് അമൃതെടുത്ത് കൊണ്ട് വന്നത്.]

" എന്നാ പോകാം നമ്മുക്ക്" അവൻ ബാറ്റ് എടുത്ത് തോളത്ത് വച്ച് കൊണ്ട് ഞങ്ങളെ

💬 Comments

View all comments