Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
പോയതെന്ന് നീ കേട്ടായിരുന്നൊ?"
"എന്താ പറഞ്ഞെന്ന് ഞാൻ ശ്രദ്ധിച്ചില്ലാടാ. ആൾക്കാരെന്ത്
കമന്റ്സാ പറഞ്ഞെ?" അനു പുഞ്ചിരിച്ച് കൊണ്ട് എന്നോട് ചോദിച്ചു.
"നമ്മളീ അടുത്തെങ്ങാണ്ട് കല്യാണം കഴിഞ്ഞ കപ്പിൾസാന്ന് തോന്നുന്നെന്നാ പറഞ്ഞെ" ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ട് അനു എന്റൊപ്പം ചിരിച്ച് കൊണ്ട് പറഞ്ഞു:
"ശ്ശോ…. എനിയ്ക്ക് വയ്യ നമ്മളെ രണ്ടിനേം കണ്ടാ ഈ അടുത്ത് കല്യാണം കഴിഞ്ഞ ചെക്കനും പെണ്ണായിട്ടൊക്കെ തോന്നൂലേ"
"അതേന്നെ … നിന്റെ ഈ ഗൗൺ ടൈപ്പ് ഡ്രസ്സും കഴുത്തിൽ കിടക്കണ 2 റിംഗ് ഡിസൈൻ മാലയും കൈയ്യിൽ ഞാനിട്ട മോതിരമൊക്കെ കണ്ടാൽ ആരും അങ്ങനെയേ കരുതത്തുള്ളൂന്നെ"
"ശരിയാ" അനു കഴുത്തിലണിഞ്ഞിരിക്കുന്ന മാലയിലേക്കും ഡ്രസ്സിലേയ്ക്കും നോക്കി കൊണ്ട് പറഞ്ഞു.
അങ്ങനെ കായൽ കാറ്റേറ്റ് അനുവുമായി കൊഞ്ചി കുഴഞ്ഞ് നേരം പോയതറിഞ്ഞില്ല. വാച്ചിലേയ്ക്ക് നോക്കിയപ്പോൾ സമയം 1.30 ആകുന്നു. സമയം കണ്ടതോടെ ഞാൻ ബെഞ്ചിൽ നിന്ന് എഴുന്നേറ്റിട്ട് അനൂന്റെ കൈയ്യിൽ പിടിത്തമിട്ട് കൊണ്ട് പറഞ്ഞു:
"അനൂട്ടി …. നമ്മുക്ക് കഴിക്കണ്ടേ?
സമയം നോക്കിയേന്ന്" പറഞ്ഞ് എന്റെ കൈയ്യിൽ കെട്ടിയ വാച്ച് അവൾക്ക് നേരെ ഉയർത്തി കാട്ടി. അതോടെ അനു പുഞ്ചിരിച്ച് കൊണ്ട് എന്റെ കൈയ്യിൽ അമർത്തി പിടിച്ച് എഴുന്നേറ്റു. നടന്ന് ഞങ്ങൾ കാറിന് അരികിലെത്തി. കാറിന്റെ കീലെസ്സ് എൻട്രി റിമോർട്ടിൽ കാർ ഓപ്പൺ ചെയ്യുന്നതിനിടെ ഞാൻ ചോദിച്ചു:
"എന്താ നമ്മുക്ക് കഴിക്കണ്ടേ വെജ് മതിയോ അതോ നോൺ വെജോ?"
"ഇന്ന് നമ്മുക്ക് സദ്യ കഴിക്കാന്നേ. ഇന്നെന്റ പിറന്നാളല്ലേന്ന്" പറഞ്ഞ് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അവൾ കാറിൽ കേറി ഇരുന്നു.
💬 Comments
View all comments