0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 496

പെണ്ണെന്നോടിത് ചോദിച്ചത്.

"കിടു ആയിട്ടുണ്ട് … അനു കുട്ടി പാദസരം ഇട്ടിട്ട്"

"ഇത് അച്ഛൻ ഇന്നലെ വാങ്ങി തന്നതാ എനിക്ക് ബർത്ത് ഡേ ഗിഫ്റ്റ് ആയിട്ട്"

"എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടാ ഈ പെണ്ണിനേയും ആ പാദസരത്തെയും" അനൂനെ കൈയ്യിൽ പിടിച്ച് എന്നോട് ചേർത്ത് നിർത്തി അനൂന്റെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് അനു നാണത്താൽ ചിരിച്ച് കൊണ്ട് എന്റെ മുഖത്ത് നിന്ന് നോട്ടം തറയിലേയ്ക്ക് പായിച്ചു. പിന്നെ ഞാനും അനുവും കടലിൽ കാൽ നനച്ച് ഒരുമിച്ച് നിൽക്കുന്ന സെൽഫികളും പിന്നെ ഞങ്ങൾ ഓരോരുത്തരുടെയും ഫോട്ടോകളൊക്കെ എടുത്ത് ഓരോ നിമിഷവും ഞങ്ങൾ ആസ്വദിച്ചു. അവസാനം അസ്തമയ സൂര്യനെ കണ്ടാണ് ഞങ്ങൾ അവിടെ നിന്ന് മടങ്ങിയത്. തിരിച്ച് ഞങ്ങൾ കാർ പാർക്ക് ചെയ്ത എറണാകുളം ബോട്ട് ജെട്ടിയിൽ മടങ്ങിയെത്തി. അവിടെ നിന്ന് കാറിൽ വീട്ടിലേയ്ക്ക് യാത്ര തിരിച്ചു അപ്പോഴെയ്ക്കും ഇരുട്ടിയിരുന്നു. കാറിലെ മ്യൂസിക്ക് സിസ്റ്റ്ത്തിൽ നോക്കിയപ്പോൾ സമയം 7 മണി കഴിഞ്ഞിരുന്നു. കാറിൽ കേറിയ ഉടനെ ക്ഷീണം കാരണം ഉറക്കം പിടിച്ച അനു എഴുന്നേറ്റത് ഇടപ്പള്ളി എത്തിയപ്പോഴാണ്.

"കുട്ടൂസ്സെ…. ക്ഷീണം കാരണം ഞാനൊന്നൊറങ്ങി പോയി. നിനക്കെന്നേ ഒന്ന് വിളിച്ചൂടായിരുന്നോ?"
സീറ്റിൽ നിന്ന് നടു നിവർത്തി എഴുന്നേറ്റിരുന്ന് കൊണ്ടാണവളിത് പറഞ്ഞത്.

" സീറ്റിൽ കിടന്നുറങ്ങണത് കണ്ടപ്പോ എനിക്ക് പാവം തോന്നി. അതാ ഞാൻ വിളിക്കാഞ്ഞെ" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇന്നത്തെ ദിവസം അടിപൊളിയായിരുന്നല്ലേ ആദി? അങ്ങനെ നമ്മുടെ എൻഗേജ്മെന്റും നമ്മളങ്ങ് നടത്തി അല്ലേ ചെക്കാ?" പെണ്ണ് ചിരിച്ചു കൊണ്ട് ഞാൻ വിരലിൽ ഇട്ട് കൊടുത്ത മോതിരം പൊക്കി കാണിച്ചു കൊണ്ടാണിത് പറഞ്ഞത്.

"ഉം… കാര്യമൊക്കെ ശരിയാ. എൻഗേജ്മെന്റൊക്കെ നമ്മള് നടത്തി. ഇനി നീ എനിക്ക് പഴയ പോലെ നടക്കാനുള്ള ഫ്രീഡം കൂടി തരണം ട്ടോ. എന്നെ ലോക്ക് ആക്കരുതെന്ന് പറഞ്ഞതാ." സ്റ്റിയറിംഗിൽ നിന്ന് കൈ എടുത്ത് അവളെ നോക്കി ചിരിച്ച് കൊണ്ട് കൈ കൂപ്പിയാണ് ഞാൻ പറഞ്ഞത്.

"നോ …. ടുഡേ ഒൺവേഡ്സ് യൂ ആർ മൈ മാൻ. ഇനി നിന്റെ എല്ലാം ഞാനാ." പെണ്ണെന്റ ഉടമസ്ഥാവകാശം കൈയിലാക്കിയ പോലെ എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു.

"ഓക്കെ …. എഗ്രീഡ്
പക്ഷേ എന്റെ ഫ്രണ്ട്സ്. അവന്മാരോടൊപ്പം പഴയ പോലെ ടൈം സ്പെൻഡ് ചെയ്യണ കാര്യത്തിൽ നീ ഒടക്കിടരുത്
പ്ലീസ് …."

"മ്... ശരി" പെണ്ണ് ഞാൻ പറഞ്ഞതിഷ്ടപ്പെടാത്ത പോലെ മുഖം

💬 Comments

View all comments