0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 495

വരാത്തോണ്ട് പറയാഞ്ഞതാ. വാലന്റൈൻസ് ഡേ ടെ അന്ന് നിന്നെ പ്രപ്പോസ് ചെയ്തതാണെങ്കി ചീറ്റി പണ്ടാരവുമടങ്ങി പോയി" ഞാൻ കുലുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു.

"അന്നത്തെ പ്രപോസൽ ചീറ്റി പോയങ്കിലെന്താ നീ തല്ല് കൊണ്ട് കിടന്നപ്പോ ഞാൻ തന്നെ നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞില്ലേ അത് പോരെ?" അനു പുഞ്ചിരിച്ച് കൊണ്ട് എന്റെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.

അങ്ങനെ ഡച്ച് പാലസിന്റെ അവിടത്തെ ആൽത്തറയിലിരുന്ന് കുറേ നേരം ഞങ്ങൾ ചിരിച്ചു കളിച്ചു സംസാരിച്ചിരുന്നു. ഇനി അവിടെ നിന്ന് ജ്യൂ സ്ട്രീറ്റിലൊക്കെ ഒന്ന് ചുറ്റി കറങ്ങാമെന്ന് തീരുമാനിച്ച ഞങ്ങൾ അവിടേയ്ക്ക് ഓട്ടോയിൽ പോയി. ജ്യൂസ് സ്ട്രീറ്റിലെ ജൂത ദേവാലയമായ സിനഗോഗിൽ കയറി കാഴ്ചകളൊക്കെ കണ്ട ശേഷം അവിടെ മരങ്ങൾ കൊണ്ടുള്ള പല തരത്തിലുള്ള രൂപങ്ങളും അലങ്കാര വസ്തുക്കളൊക്കെ വിൽക്കുന്ന കടയിൽ കയറി അവയൊക്കെ കണ്ട ശേഷം നേരെ പോയത് ഫോർട്ട് കൊച്ചി ബീച്ചിലേയ്ക്കാണ് അപ്പോഴെയ്ക്കും സമയം വൈകീട്ട് 4.30 ആയിരുന്നു. വെയിൽ മങ്ങി തുടങ്ങിയതിനാൽ ആളുകളെല്ലാം കടലിൽ ഇറങ്ങി തിരമാലയിൽ കാലൊക്കെ നനക്കുന്നുണ്ടായിരുന്നു.
അത് കണ്ടതോടെ അനു എന്റെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു: "ആദി … നമ്മുക്കും ഇറങ്ങിയാലോ. കടലിൽ എല്ലാരും ഇറങ്ങണത് കണ്ടിട്ട് കൊതിയാവാ"

"അനൂട്ടി…. ഈ ഗൗൺ ടൈപ്പിട്ട് ഡ്രസ്സിട്ടിറങ്ങിയാ നനയില്ലേ ഡാ?"
അനൂന്റെ ഡ്രസ്സിലേയ്ക്ക് നോക്കിയാണ് ഞാനിത് ചോദിച്ചത്.

" അത് ഞാൻ നനയാതെ കുറച്ച് പൊക്കി പിടിച്ചോളാം. കുറച്ച് നനഞ്ഞാലും സാരമില്ലാന്നെ" ഞാൻ ചോദിച്ചതിന് ചിരിച്ചു കൊണ്ടാണ് അവൾ മറുപടി തന്നത്.

" എന്നാ വാ" ന്ന് പറഞ്ഞ് കൊണ്ട് ഞാൻ അനൂന്റെ കൈയ്യിൽ പിടിച്ച് അവളുമായി തിരയിൽ കാൽ നനയ്ക്കാനിറങ്ങി. വെള്ളത്തിലിറങ്ങുന്നതിനു മുൻപേ നനയാതെ ഇരിക്കാൻ അവൾ ഡ്രസ്സൽപ്പം ഉയർത്തി പിടിച്ചപ്പോഴാണ് പെണ്ണിന്റെ വെണ്ണ നിറമുള്ള കാലിൽ ചുറ്റി കിടക്കുന്ന സ്വർണ്ണ പാദസരം ഞാൻ ശ്രദ്ധിച്ചത്. കടൽ വെള്ളം തട്ടിയതോടെ അനൂന്റെ കാലിലെ പാദസരം തിളങ്ങുന്നത് കാണാൻ നല്ല രസമായിരുന്നു. ഞാനതിൽ നോക്കി അതിന്റെ ഭംഗി ആസ്വദിച്ച് നിൽക്കുമ്പോൾ അനു എന്റെ കൈയ്യിൽ പിടിച്ച് കുലുക്കി വിളിച്ചു:
"ആദി കുട്ടാ… എന്താ ഈ നോക്കുന്നേ?"

"അനു കുട്ടി കാലില് സ്വർണ്ണ പാദസരം ഇട്ടിട്ടുണ്ടായിരുന്നില്ലേ? ഞാനിപ്പോഴെ കണ്ടുള്ളൂ ഇത്"
അനൂന്റെ മുഖത്തേയ്ക്ക് നോക്കി പുഞ്ചിരിച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്.

"എങ്ങനെയുണ്ട് പാദസരം? കൊള്ളവോ ഞാനിട്ടിട്ട്?"
കാലിലെ പാദസരം കാണിക്കാനായി ഗൗൺൽപ്പം കൂടി ഉയർത്തി പിടിച്ച് കുലുങ്ങി ചിരിച്ചിട്ടാണ്

💬 Comments

View all comments