Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
കൊണ്ട് എന്റെ നേരെ നീട്ടി കൊണ്ട് അനു പറഞ്ഞു:
"ആദി, നീ വലത്തെ കൈ ഒന്ന് നീട്ടിയേ"
ഞാൻ വലത്തെ കൈ നീട്ടിയതോടെ അവളെന്റ ചൂണ്ടു വിരലിൽ അവളാ മോതിരം അണിയിച്ചിട്ട് അതിൽ നോക്കി കൊണ്ട് പറഞ്ഞു:
"ആദി, ഇനി മുതൽ നീ എന്റെ സ്വന്തമാ ഞാൻ നിന്റെ മാത്രവും"
അനു പറഞ്ഞത് കേട്ട് ത്രില്ലടച്ച എനിക്കവളെയൊന്ന് കെട്ടി പിടിക്കാൻ തോന്നി പക്ഷേ അപ്പോഴെയ്ക്കും പാർക്കിൽ തിരക്ക് ആയി തുടങ്ങിയത് കാരണം ഞാനവളെ എന്നിലേയ്ക്ക് ചേർത്തിയിരുത്തിയിട്ട് അനൂന്റെ കണ്ണിൽ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു ഒന്നും മിണ്ടാതെ. കുറേ നേരം അതേ ഇരിപ്പിരുന്ന എന്നെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് "ആദീ…. ഇവിടിരുന്ന് ബോറഡിക്കുണു നമ്മുക്ക് നടക്കാംന്ന്" അനു പറഞ്ഞതോടെയാണ് ഞാൻ അവളുടെ കണ്ണിൽ നിന്നുള്ള നോട്ടം മാറ്റിയത്. എന്നെ കൈയ്യിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച അനു "വാ നമ്മുക്ക് മറൈൻ ഡ്രൈവിന്റെ അവിടേയ്ക്ക് പോവ്വാന്ന്" പറഞ്ഞിട്ട് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് എന്നോടൊട്ടി നടന്ന് കൊണ്ട് പാർക്കിന് സമീപമുള്ള ടൈൽ പാകിയ വാക്ക് വേയിലൂടെ മറൈൻ ഡ്രൈവ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
കായലിൽ നിന്നുള്ള കാറ്റേറ്റ് അനുവിന്റെ മുടിയും പാർട്ടി ഗൗൺ ടൈപ്പിലുള്ള ചുരിദാർ ടോപ്പിന്റെ താഴെയുള്ള അംബ്രല്ലാ കട്ടും പാറി പറക്കുന്നുണ്ടായിരുന്നു അവളത് കൈ കൊണ്ട് വലിച്ചു പിടിച്ചിട്ട് പറഞ്ഞു: "അന്നത്തെ പോലെ ഇന്നും നല്ല കാറ്റാണല്ലോ ആദി. ശ്ശോ ഈ ഡ്രസ്സ് ഇടണ്ടായിരുന്നു കാറ്റത്ത് പൊന്തുന്നുണ്ട് ഈ സാധനം" ന്ന് അൽപ്പം അസ്വസ്ഥതയോടെ പറഞ്ഞിട്ട് അനു ഡ്രസ്സ് കൂട്ടി പിടിച്ചു.
"അനൂട്ടി
💬 Comments
View all comments