0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.1K

ഇനി ഞാനും കൂടെയുണ്ടെന്നെന്ന്" ശബ്ദം ഇടറി പറഞ്ഞിട്ട് പെണ്ണ് തേങ്ങി കരയാൻ തുടങ്ങി.

"എന്തിനാ അനു കുട്ടി നീ കരയുന്നേ?"

"ഉം...ഹും" എന്ന് മൂളിയിട്ട് പെണ്ണ് വീണ്ടും കരഞ്ഞ് കൊണ്ടിരുന്നു. പാർക്കിലേയ്ക്ക് വേറെ ആളുകൾ വന്ന് വന്ന് തുടങ്ങിയ അവരുടെ സംസാരം കേട്ട് തുടങ്ങിയതോടെ ഞാൻ അനൂന്റെ തോളിൽ പതിയെ തട്ടി കൊണ്ട് പറഞ്ഞു:

"അനു കുട്ടി ദേ ആളുകള് വന്ന് തുടങ്ങിയിട്ടുണ്ട്. നീ കരച്ചിൽ നിർത്തിയിട്ട് കാര്യം പറയെടാ" ന്ന് പറഞ്ഞ് ഞാൻ അനൂന്റെ കരവലയത്തിൽ നിന്ന് ഒഴിഞ്ഞ് മാറിയിട്ട് ഞാൻ അനൂന്റെ കവിളിലേയ്ക്കൊലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് അവളെ പിടിച്ച് ഇരുമ്പ് ബെഞ്ചിലേക്കിരുത്തി ഒപ്പം ഞാനും ഇരുന്നു.

"ഓരോന്ന് ആലോചിച്ചിട്ട് എനിക്ക് പേടിയാവുണു ആദി" അനു കണ്ണീർ തുടച്ച് കൊണ്ട് ഏങ്ങലടിച്ച് കൊണ്ടാണിത് പറഞ്ഞത്.

"ആവശ്യമില്ലാതെ നീ ഓരോന്ന് ആലോചിച്ച് വെറുതെ ടെൻഷനാവണത് എന്തിനാ എന്റെ അനു കുട്ടി?"

"നമ്മുക്കൊരുമിച്ച് ജീവിക്കാൻ പറ്റുമോന്നൊക്കെ ആലോചിച്ചിട്ടാ ആദി ഞാൻ" അനു പറയാൻ വന്നത് മുറിച്ച് കൊണ്ട് വീണ്ടും വിതുമ്പി കൊണ്ടിരുന്നു.

അനൂന്റെ മുഖം ഞാനെന്റ രണ്ട് കൈകൾ കൊണ്ടും കോരിയെടുത്തു കൊണ്ട് അവളുടെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു: "എന്റെ തൊട്ടാവാടി പെണ്ണെ … എന്ത് വന്നാലും നമ്മളൊരുമിച്ച് ജീവിക്കും ഇത് ഞാൻ നിനക്ക് തരുന്ന വാക്കാ"
ഞാൻ പറഞ്ഞത് കേട്ട് അനു അവളുടെ മുഖത്ത് ഞാൻ ചേർത്ത് പിടിച്ചിരുന്ന കൈയിൽ ചേർത്ത് പിടിച്ച് കൊണ്ട്: "ആദി ഒരു മിനിറ്റേ" ന്ന് പറഞ്ഞിട്ട് അവളുടെ ഇടത്തെ കൈയ്യിൽ കിടന്ന ചുവന്ന കല്ലോടു കൂടിയ മോതിരം ഊരി

💬 Comments

View all comments