Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
ചോദിച്ചു.
"ആദി കുട്ടൻ പറയുന്ന പോലെ ചെയ്യാന്നെ" അനു എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടാണിത് പറഞ്ഞത്. അനു പോകാൻ സമ്മതമറിയിച്ചതോടെ ഞാൻ കാറ് ബോട്ട് ജെട്ടിയിലേയ്ക്കു വിട്ടു. അവിടെ പാർക്കിംഗിൽ കാറിട്ട്. ടിക്കറ്റ് കൗണ്ടറിൽ നിന്ന് അനൂനും എനിക്കുമുള്ള ടിക്കറ്റെടുത്ത് ബോട്ട് വരാനായി കാത്തിരുന്നു. ഒരു 10 മിനിറ്റിനുള്ളിൽ ബോട്ടെത്തി. ഉച്ച സമയമായതിനാൽ ബോട്ടിൽ തിരക്കൊന്നുമുണ്ടായിരുന്നില്ല. ബോട്ടിൽ അനു വിൻഡോ സൈഡിൽ ആണ് ഇരുന്നത്. അനൂന്റെ തോളിൽ കൈയ്യിട്ട് ഞാനും അവളോട് ചേർന്നിരുന്നു.
ബോട്ട് നീങ്ങി തുടങ്ങിയതോടെ നല്ല കായൽ കാറ്റ് ബോട്ടിനകത്തേയ്ക്ക് വീശുന്നുണ്ടായിരുന്നു. ഇപ്രാവശ്യം അനു മുടിയെല്ലാം ക്ലിപ്പിട്ട് വച്ചതിനാൽ മുടി പാറുന്നുണ്ടായിരുന്നില്ല. ബോട്ടിൽ കയറിയതിൽ അനു നല്ല സന്തോഷത്തിലായിരുന്നു. കയറിയപ്പോൾ മുതൽ പെണ്ണ് പുറത്തേക്ക് നോക്കി ഇരുന്നിട്ട്
"ആദി … ദേ അത് നോക്ക്യേ എന്ത് രസാണല്ലേ ആ വലിയ ഷിപ്പ് കാണാനെന്നൊക്കെ" പറഞ്ഞ് എന്നെ തോണ്ടി കൊണ്ടിരുന്നു .
" അത് കൊള്ളാംന്ന്" അവൾക്ക് മറുപടി കൊടുത്തിട്ട് ഞാൻ അനൂന്റെ വലത്തെ കൈ തലം എന്റെ കൈയ്ക്കുള്ളിൽ ചേർത്ത് പിടിച്ചിരുന്ന് അനൂന്റെ കിളി കൊഞ്ചലുകൾ ആസ്വദിച്ചു കൊണ്ടിരുന്നു. ദൂരെയായി കാണുന്ന പഴയ ബ്രിട്ടീഷ് കാലത്ത് പണിത പഴയ കെട്ടിടങ്ങളുടെയും പക്ഷികളുടെയുമൊക്കെ ചിത്രങ്ങൾ അനു മൊബൈലിൽ കുറേ എടുക്കുന്നുണ്ടായിരുന്നു. അങ്ങിനെ ഫോർട് കൊച്ചി ബോട്ട് ജെട്ടിയിൽ ബോട്ട് അടുത്തതോടെ ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി ഡച്ച് പാലസ് ലക്ഷ്യമാക്കി നടന്നു. എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചാണ് അനു നടക്കുന്നത്. ഇപ്പോ ഞങ്ങളെ കണ്ടാൽ ഭാര്യ ഭർത്താക്കന്മാരാണെന്നെ കാണുന്നവർ കരുതു.
"അന്ന് ബൈക്കിൽ വന്നപ്പോ ദൂരം ഒന്ന് അറിഞ്ഞില്ലാ. ഇപ്പോ നടന്നിട്ട് എത്തണില്ലാലോ എന്റെ കുട്ടൂസെ"ന്ന് പറഞ്ഞ് അനു വെയിലേറ്റ് ക്ഷീണിച്ച് നിൽപ്പായി. അത് കണ്ടതോടെ ഞാൻ അനൂനോട് പറഞ്ഞു:
" ബോട്ട് ജെട്ടീടെ അവിടെന്ന് ഓട്ടോ വിളിക്കാന്ന് ഞാൻ പറഞ്ഞതല്ലേ മോളെ? നീയല്ലേ പറഞ്ഞെ കുറച്ച് ദൂരമല്ലേ ഉള്ളൂ നമ്മുക്ക് നടക്കാന്ന് പറഞ്ഞെ"
"അത് ഞാനപ്പോഴത്തൊരു ആവേശത്തില് പറഞ്ഞ് പോയതാ എന്റെ കുട്ടാന്ന്" പറഞ്ഞ് അനു അവിടെ കണ്ട ഒരു മരത്തിൽ ചാരി നിൽപ്പായി.
അനൂന്റെ നിൽപ് കണ്ട് പാവം തോന്നിയ ഞാൻ "ഞാനിപ്പോ വരാന്ന്" അനൂനോട് പറഞ്ഞിട്ട് ബോട്ട് ജെട്ടിയുടെ അവിടത്തെ ഓട്ടോ സ്റ്റാൻഡ് ലക്ഷ്യമാക്കി തിരിഞ്ഞ് ഓടി.
"ആദി എവിടെ പോവ്വാ?" അനു പിറകെ നിന്ന് വിളിച്ചു ചോദിച്ചു.
"അനൂട്ടി നീ ഒരഞ്ച് മിനിറ്റ് ഇവിടെ
💬 Comments
View all comments