Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
സ്പെഷ്യൽ ഡേ എന്താന്ന്?"
"ഹാപ്പി ബർത്ത് ഡേ ഡിയർ"
ഞാൻ അവളെ വിഷ് ചെയ്തത് കേട്ട് അനു അമ്പരന്ന് കൊണ്ട് ചോദിച്ചു "ഇന്നെന്റ ബർത്ത് ഡേ ആണെന്ന് നീ എങ്ങനെയാ അറിഞ്ഞേ ആദി?"
" ഓ … അതോ അതൊക്കെ ഞാൻ അറിഞ്ഞു"
ഞാനൽപ്പം ജാഡയിട്ട് പറഞ്ഞ് കൊണ്ട് ചിരിച്ചു.
"ആദി കുട്ടാ പ്ലീസ് ….
എങ്ങനെ അറിഞ്ഞൂന്ന് ഒന്ന് പറയൂന്നേ" അനു എന്റെ തോളിൽ പിടിച്ച് കുലുക്കി കൊണ്ട് കൊഞ്ചിയാണിത് ചോദിച്ചത്.
"പറയാം … പറയാം wait" എന്ന് പറഞ്ഞ് നിറുത്തിയിട്ട് ഞാൻ അനൂന്റെ കണ്ണിൽ നോക്കി പറഞ്ഞു തുടങ്ങി:
"അന്ന് റേഷൻ കാർഡിന്റെ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തത് നിന്റെച്ഛൻ എന്റെ കൈയ്യിലല്ലേ സപ്ലൈ ഓഫീസിൽ കൊടുക്കാനായിട്ട് തന്നത് അതിൽ നിന്നാ നിന്റെ ഡേറ്റ് ഓഫ് ബർത്ത് എനിക്ക് കിട്ടീത്"
"ആഹാ ... അത് കൊള്ളാലോ. എന്നിട്ട് താ എനിക്കുള്ള ബർത്ത്ഡേ ഗിഫ്റ്റെന്ന്" പറഞ്ഞ് അനു വലത്തെ കൈ നീട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
" ഗിഫ്റ്റൊക്കെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് അതിനു മുൻപ് നീ കണ്ണൊന്ന് അടച്ചേ അനു കുട്ടീ"ന്ന് പറഞ്ഞതോടെ പെണ്ണ് ചിരിച്ചു കൊണ്ട് കണ്ണടച്ച് പിടിച്ച് ഇരുപ്പായി.
ആ സമയം കൊണ്ട് ഞാൻ ഷർട്ടിന്റെ മേലെ ഇട്ടിരുന്ന ബ്ലേസറിന്റെ (ജാക്കറ്റ്) ഉള്ളിലുള്ള പോക്കറ്റിൽ നിന്നും അനൂനായി വാങ്ങിയ റിംഗ് ബോക്സിൽ നിന്നെടുത്ത് കൈയ്യിൽ പിടിച്ചിട്ട് "ഗിഫ്റ്റ് താന്ന്" പറഞ്ഞ് കൊണ്ട് ഉള്ളം കൈ നീട്ടി പിടിച്ച് നിന്നിരുന്ന അനൂന്റെ വലത്തെ കൈ ഞാൻ കമിഴ്ത്തി പിടിച്ചിട്ട് അവളുടെ ചുണ്ട് വിരലിൽ
💬 Comments
View all comments