Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
കൊഞ്ചിയാണിത് ചോദിച്ചത്.
" അനു കുട്ടി ... അന്ന് നിങ്ങളെല്ലാരും കൂടി നിന്റെ പുതിയ വീട്ടില് താമസമാക്കാൻ വന്നില്ലേ അന്നാണ് ഞാൻ നിന്നെ ആദ്യമായിട്ട് കണ്ടത്. നിന്നെ കണ്ടപ്പോ തന്നെ എനിക്കിഷ്ടായി. അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടതാ നീന്നെ ഞാൻ സ്വന്തമാക്കൂന്ന്" അനു ചോദിച്ചതിന് മറുപടി അവളുടെ കണ്ണിൽ നോക്കി പ്രണയാദ്രമായി പറഞ്ഞിട്ട് ഞാനൊന്ന് പുഞ്ചിരിച്ചു.
എന്റെ മറുപടി കേട്ട് അനു അവളുടെ പാൽ പല്ലുകൾ കാണിച്ച് മനോഹരമായി പുഞ്ചിരിച്ചിട്ട് എന്റെ കവിളിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു:
" എടാ കള്ളാ അപ്പോ നീ എന്നെ അന്നേ നോട്ടമിട്ട് നടക്കായിരുന്നല്ലേ?"
"പിന്നല്ലാതെ... സത്യം പറഞ്ഞാ അന്ന് ഞാൻ നിന്റെ ഗ്ലാമറ് കണ്ടാ വീണത്. അടുത്തപ്പോഴാ മനസ്സിലായത് ഒരു പാവം തൊട്ടവാടി പെണ്ണാന്ന്" അനൂനോടിത് പറഞ്ഞിട്ട് ഞാനവളുടെ വലത്തെ കവിളിൽ ഒരുമ്മ കൊടുത്തു.
കവിളത്ത് എന്റെ ചുംബനം കിട്ടിയതോടെ പെണ്ണിന് ചെറുതായി നാണമൊക്കെ വരുന്നുണ്ട്. അതോടെ അവളെന്നെ നോക്കി പുഞ്ചിരിച്ചിട്ട് എന്റെ നെഞ്ചിലേയ്ക്ക് തല ചേർത്ത് പിടിച്ച് ഇരുപ്പായി. പാർക്കിൽ ആ സമയത്ത് വേറെ ആളുകൾ ഇല്ലാത്തതിനാൽ ഞങ്ങൾക്ക് രണ്ടാൾക്കും ഒട്ടി ചേർന്നിരിക്കുന്നതിൽ ചമ്മലൊന്നും തോന്നിയില്ല.
"ആദി കുട്ടാ, ഇന്നെന്റ സ്പെഷ്യൽ ഡേ ആ ട്ടോ" അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്താതെ തന്നെ പറഞ്ഞു.
"ആ സ്പെഷ്യൽ ഡേ എന്താണൊന്നൊക്കെ എനിക്കറിയാട്ടോ പെണ്ണേ. നീയത് എന്നോടൊരു ഒരു സർപ്രൈസ് ആയി പറയാൻ നിന്നതല്ലേന്ന്" പറഞ്ഞ് ഞാൻ ചിരിച്ചതോടെ അനു ആകാംക്ഷയിൽ എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തിയിട്ട് പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു " എന്നാ പറ നീ ആ
💬 Comments
View all comments