0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.1K

എന്റെ അനു കുട്ടി നിനക്ക് പേടിയുണ്ടോന്ന് അറിയാനായി നിന്നെ ഞാനൊന്ന് ടെസ്റ്റ് ചെയ്തതല്ലേ" ന്ന് പറഞ്ഞ് ഞാനവളെ വട്ടം കെട്ടിപിടിച്ചു കൊണ്ട് ചിരിച്ചു.
ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന അനു എന്റെ തോളിലും കൈയ്യിലുമെല്ലാം "നിന്നെ ഞാനിന്ന് കൊല്ലുംന്ന്" പറഞ്ഞ് എന്നെ അടിച്ചു കൊണ്ടിരുന്നു. അതോടെ ഞാനവളെ അമർത്തി കെട്ടിപിടിച്ചതോടെ പെണ്ണ് അനങ്ങാതെ എന്റെ നെഞ്ചിൽ ചാരി ഇരുപ്പായി. ഞാനവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ടു "എന്നാ നമ്മുക്ക് പോയാലോ എന്റെ തൊട്ടാവാടി പെണ്ണെന്ന്" പറഞ്ഞതോടെ അവൾ ചിരിച്ചു കൊണ്ട് എന്റെ കവിളിലൊരുമ്മ തന്നിട്ട് "പോകാംന്ന്" പറഞ്ഞു. അങ്ങനെ അനൂന്റെ ചെറിയ പിണക്കമൊക്കെ തീർത്ത് വീണ്ടും യാത്ര ആരംഭിച്ച ഞങ്ങൾ കാറിൽ പാട്ട് ഒക്കെ വച്ച് ചിരിച്ച് കളിച്ച് ഹാപ്പി മൂഡിൽ ആയിട്ടായിരുന്നു പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര.

ആദ്യം ചിൽഡ്രൻസ് പാർക്കിൽ പോകാംന്ന് പറഞ്ഞതനുസരിച്ച് ആദ്യം പോയത് അവിടെക്കായിരുന്നു. അവിടെ റോഡ് സൈഡിൽ കാർ പാർക്ക് ചെയ്ത് കാറിൽ നിന്നിറങ്ങിയ ഞാനും അനുവും പാർക്കിലേയ്ക്ക് കയറി. രാവിലെയായതിനാൽ പാർക്കിൽ ഞങ്ങളല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. ഞാൻ അനൂന്റെ കൈ ചേർത്ത് പിടിച്ച് ഓരോന്നൊക്കെ സംസാരിച്ച് പാർക്കിലൂടെ നടന്നു. അവിടെ കുറേ മുളകൾ കൂടി നിൽക്കുന്ന ഭാഗത്ത് ഇട്ടിരുന്ന ഇരുമ്പ് ബെഞ്ചിൽ ഞങ്ങൾ പോയി ഇരുന്നു. പാർക്കിൽ ആ സമയം വേറെ ആരുമില്ലാത്തതിനാൽ ഞാൻ അനൂനെ എന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചാണ് ഇരുന്നത്. എന്നിട്ടവളുടെ തോളിൽ ഇടത്തെ കൈയിട്ട് ഞാനിരുന്നു.

"ആദി … നിനക്ക് എന്നോട് എപ്പോഴാ ഇഷ്ടം തോന്നി തുടങ്ങീത്?"
അനു എന്റെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട്

💬 Comments

View all comments