Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
കൊണ്ടിരുന്നു. പക്ഷേ പെണ്ണ് നല്ല കലിപ്പ് മൂഡിലായത് കൊണ്ട് ഞാൻ പറഞ്ഞതൊന്നും കേട്ടതായി ഭാവിക്കാതെ അതേ ഇരുപ്പ് തന്നെ. അതോടെ ഞാൻ കാർ ഇൻഡിക്കേറ്ററിട്ട് റോഡിന്റെ വശത്തേയ്ക്ക് ചേർത്ത് നിർത്തി.
" അനു കുട്ടി" ഞാനവളെ വിളിച്ചു നോക്കി പക്ഷേ പെണ്ണ് ഒരു കുലുക്കവുമില്ലാതെ അതേയിരുപ്പ് തന്നെ. ഞാനവളെ തോണ്ടി കൊണ്ട് പറഞ്ഞു: "അനു കുട്ടി നേരത്തെ ഞാനൊരു തമാശ പറഞ്ഞതാടാ അതിനു നീ ഇങ്ങനെ മൂഖം വീർപ്പിച്ച് ഇരിക്കുന്നതെന്തിനാ"
ഞാൻ പറഞ്ഞത് കേട്ടിട്ടും ഒരു കുലുക്കവുമില്ലാതെ പെണ്ണ് കാറിന്റെ ഡോറിൽ തല ചായ്ച്ചു ഇരുപ്പായി. പിന്നെ ഞാനൊന്നും നോക്കിയില്ല സീറ്റിൽ നിന്നുയർന്നിട്ട് പെണ്ണിന്റെ വലത്തെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു. അതോടെ പെണ്ണ് ഞെട്ടി കൊണ്ട് തലയുയർത്തി എന്നെ നോക്കി അതോടെ ഞാൻ അവളോട് സോറി പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് പെണ്ണിന്റെ മുഖം ചെറുതായൊന്ന് തെളിഞ്ഞു. അവൾ പതിയെ ശബ്ദം താഴ്ത്തി " ഇറ്റ്സ് ഓക്കെ ഡാ" ന്ന് പറഞ്ഞ് കൊണ്ട് നേരെ ഇരുന്നിട്ട് എന്നെ നോക്കി പുഞ്ചിരിച്ചു. അവളുടെ മുഖം ശരിക്കുമൊന്ന് തെളിഞ്ഞ് കണ്ടതോടെ ഞാൻ അനൂന്റെ വലത്തേ കൈ തണ്ടയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു:
"എന്റെ തൊട്ടാവാടി പെണ്ണെ ഞാനൊരു തമാശയ്ക്ക് പറഞ്ഞതാ നിന്നോടങ്ങനെയൊക്കെ അപ്പോഴെയ്ക്കും നീ അതങ്ങ് സീരിയസ്സായിട്ട് എടുത്തു."
"നീ പെട്ടെന്നെനോട് ദേഷ്യപ്പെട്ട് അങ്ങനെ പറഞ്ഞപ്പോ ഞാൻ പേടിച്ച് പോയെന്നെ അതോണ്ടാ ഞാനങ്ങനെ…"
അനു പറയാൻ വന്നത് ഇടയ്ക്ക് വച്ച് മുറിച്ച് കൊണ്ട് എന്റെ ഇടത്തെ കൈയ്യുടെ വിരലുകളിൽ അവളുടെ കൈ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
"
💬 Comments
View all comments