Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
വീണത്."
" അനു കുട്ടീടെ വിളറിയ മുഖം കണ്ട് പാവം തോന്നീട്ടാ ഞാൻ സ്പീഡ് കുറച്ചേ നല്ല റോഡ് കണ്ടാ ഞാനപ്പോ വണ്ടി ടോപ്പ് ഗിയറിലാക്കും"
"ദേ ചെക്കാ ഇനി ഇതുപോലെ സ്പീലെങ്ങാൻ ഓടിച്ചാലുണ്ടല്ലോ …
ഞാൻ ഇതുപോലെ നല്ല കടിയങ്ങ് വച്ച് തരും"ന്ന് പറഞ്ഞ് അനു എന്റെ ഷോൾഡറിൽ നല്ലൊരു കടി തന്ന് കൊണ്ടാണിത് പറഞ്ഞത്.
"ഉഫ് … എന്റെ തോളിലെ ഇറച്ചി കടിച്ചെടുത്തോടി നീ?" അനു കടിച്ച ഭാഗത്ത് കൈ കൊണ്ട് ഉഴിയുന്നതിനിടെ ഞാൻ ചോദിച്ചു.
ഞാൻ ചോദിച്ചത് കേട്ട് അനു എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചിട്ട് "സോറി ഡാ കുട്ടാന്ന്" പറഞ്ഞ് കൊണ്ട് അവൾ കടിച്ച ഭാഗത്ത് തടവി തന്ന് കൊണ്ടിരുന്നു.
"ദേ പെണ്ണെ ഡ്രൈവ് ചെയ്യുമ്പോ ഇനി ഇതുപോലെ കടിച്ചാലുണ്ടല്ലോ നല്ല കുത്ത് ഞാൻ വച്ച് തരും" ന്ന് പറഞ്ഞ് അനൂന്റെ കണ്ണിന് നേരെ ചൂണ്ട് വിരൽ നീട്ടി കുത്തുന്ന പോലെ കാണിച്ചു കൊണ്ടാണ് ഞാനിത് പറഞ്ഞത്. സത്യത്തിൽ ഞാനത് ദേഷ്യം വന്നിട്ട് പറഞ്ഞതൊന്നുമല്ല അനൂനെ ഒന്ന് കളിപ്പിക്കാനായി ദേഷ്യം വന്നത് പോലെ അഭിനയിച്ചതായിരുന്നു. പക്ഷേ ഞാൻ പറഞ്ഞത് കേട്ട് അനൂന്റ മുഖമാകെ മാറി. അവൾ തല കുനിച്ചിരുന്നിട്ട് ശബ്ദം ഇടറി കൊണ്ട് "സോറി" പറഞ്ഞിട്ട് ഇടത്തെ ഭാഗത്തേയ്ക്ക് തല വെട്ടിച്ചിട്ട് ഒന്നും മിണ്ടാതെ പിണങ്ങിയിരുപ്പായി. അനു മിണ്ടാതായതോടെ തമാശയ്ക്കാണേലും അവളോട് അങ്ങനെ പറയേണ്ടിയിരുന്നില്ലാന്ന് എനിക്കപ്പോ തോന്നി. പെണ്ണ് തനി ഒരു തൊട്ടാവാടിയാണെന്നപ്പോഴാണ് എനിക്ക് മനസ്സിലായത്.
അനൂന്റെ പിണക്കം മാറ്റണമെന്നുറപ്പിച്ച ഞാൻ അനൂ നോട് ചുമ്മാ ഓരോന്നൊക്കെ സംസാരിച്ചു
💬 Comments
View all comments