0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.1K

പോകാം. അവിടെ വച്ചല്ലായിരുന്നോ ഞാൻ നിന്നെ ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞെ. നമ്മുക്ക് അന്നത്തെ സീൻ ഒക്കെ ഒന്ന് റീ ക്രിയേറ്റ് ചെയ്യാഡി കള്ളി" ഞാൻ അവളെ നോക്കി പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു.

" ഞാൻ എപ്പോഴെ റെഡി" സ്റ്റിയറിംഗിൽ ഇരിക്കുന്ന എന്റെ ഇടത്തെ കൈയ്യിൽ പിടിച്ചു കൊണ്ട് അനു സമ്മതം അറിയിച്ചു.

കളമശ്ശേരി കണ്ടെയ്നർ റോഡിലേയ്ക്ക് പ്രവേശിച്ചതോടെ ഞാൻ കാർ സ്പീഡങ്ങ് കൂട്ടി. ഇപ്പോ വേഗത 100 കിലോ മീറ്ററിന് മേലെയാണ് സ്പീഡ് കൂടിയതോടെ പേടിച്ചു പോയ അനു സ്റ്റിയറിംഗിലിരിക്കുന്ന എന്റെ ഇടത്തെ കൈയ്യിൽ അമർത്തി പിടിച്ചിരുപ്പായി അത് കണ്ട് ചിരി വന്ന
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായിട്ട് ചോദിച്ചു:

"സ്പീഡ് പേടിയുണ്ടോ ?"

ഞാൻ ചോദിച്ചതിനു എനിക്ക് മറുപടിയായി അനു ആദ്യം എന്റെ കൈ തണ്ടയിൽ നല്ലൊരു നുള്ള് തന്നിട്ട് പറഞ്ഞു: " പതിയെ പോയെ ആദി എനിയ്ക്ക് പേടിയാവുന്നുണ്ട് ട്ടോ"

"പിന്നെ അതിന് മാത്രം സ്പീഡൊന്നുമില്ലാ ഇപ്പോ വെറും 100 ലാ വണ്ടി ഇപ്പോ പോകുന്നെ" ഞാൻ വളരെ ലാഘവത്തിൽ പറഞ്ഞിട്ട് അനൂനെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി വീണ്ടും ആക്സിലേറ്ററിൽ നിന്ന് കാലെടുക്കാതെ വേഗത കൂട്ടി. ഞാനവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ കക്ഷി ശരിക്കും പേടിച്ചിട്ടുണ്ട്. മുഖമൊക്കെ ആകെ പേടിച്ച് വിളറി വെളുത്തിട്ടുണ്ട്. അനൂന്റെ പേടിച്ച മുഖം ഭാവം കണ്ട് പാവം തോന്നിയപ്പോ ഞാൻ ആക്സിലേറ്ററിൽ നിന്ന് കാലെടുത്തു അതോടെ കാറിന്റെ സ്പീഡ് 50 ലേക്കെത്തി. സ്പീഡ് കുറഞ്ഞതോടെ പെണ്ണൊരു നെടു വീർപ്പിട്ട് കൊണ്ട് പറഞ്ഞു.

" ഹോ ഇപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ

💬 Comments

View all comments