Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
അനു എന്റെ തോളിൽ നിന്ന് തലയുയർത്തി എഴുന്നേറ്റിട്ട് എന്നെ നോക്കി പറഞ്ഞു:
" വൗവ് …. ഈ ഡ്രസ്സില് ആദി കുട്ടൻ മാസ് ആയിട്ടുണ്ടല്ലോ. ഞാനിപ്പോഴാട്ടോ ശ്രദ്ധിച്ചുള്ളൂ" ന്ന് പറഞ്ഞ് അനു എന്റെ കവിളിൽ ചെറിയൊരു ഉമ്മ തന്നിട്ട് എന്റെ തോളിൽ വീണ്ടും തല ചേർത്ത് ഇരുന്നു. മഴ തിമിർത്ത് പെയ്യുന്നതിനാൽ കാറിന്റെ വൈപ്പർ നല്ല സ്പീഡിൽ വർക്ക് ചെയ്തിട്ടും റോഡ് കാണാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരു വിധം ഡ്രൈവ് ചെയ്ത് കാർ അമ്പാട്ട്കാവിൽ എത്തിയപ്പോഴെയ്ക്കും അവിടെയൊന്നും മഴ പെയ്ത ഒരു ലക്ഷണവുമില്ല റോഡെല്ലാം നല്ല ഉണങ്ങി കിടപ്പുണ്ടായിരുന്നു. പോരാത്തതിന് രാവിലെ തെളിയുന്ന നല്ല വെയിലും. മഴ മാറിയതോടെ ഞാൻ കാറിന്റെ വിൻഡോ ഗ്ലാസ്സുകൾ താഴ്ത്തി. അതോടെ പുറത്ത് നിന്ന് നല്ല കാറ്റു കാറിനകത്തേയ്ക്ക് കേറാൻ തുടങ്ങി. കാറ്റിൽ അനൂന്റെ മുടിയിഴകൾ പാറി പറക്കുന്നുണ്ടായിരുന്നു. അവളത് കൈ കൊണ്ട് ഒതുക്കി വച്ചിട്ട് സീറ്റിൽ ചാരി ഇരുന്നിട്ട് പറഞ്ഞു:
"ദേ നോക്ക്യേ ആദി ഇവിടൊന്നും ഒരു തുള്ളി പോലും മഴ പെയ്തിട്ടില്ലാ നമ്മടെ അവടെ എന്ത് മഴയായിരുന്നല്ലെ?"
"എന്തായാലും ഇവിടേയ്ക്കാ മഴ പെയ്യാഞ്ഞത് നന്നായി അല്ലേൽ നമ്മടെ ഇന്നത്തെ ദിവസം മൊത്തം കൊളമായേനെ അല്ലേ അനു കുട്ടി?"
പെണ്ണിന്റ വലത്തെ കൈയ്യെടുത്ത് കാറിന്റെ ഗിയറിൽ പിടിപ്പിച്ചിട്ടാണ് ഞാനിത് പറഞ്ഞത്.
ഞാൻ കൈയ്യെടുത്ത് ഗിയറിൽ പിടിപ്പിച്ചത് പെണ്ണിന് ശരിക്കും പിടിച്ച മട്ടുണ്ട്. അവളെന്റെ മുഖത്തേയ്ക്ക് നോക്കി ചിരിച്ചിട്ട് പറഞ്ഞു:
"അതേ മാഷേ എന്താ ഇന്നത്തെ പ്ലാൻ? ആദ്യം എവിടേക്കാ പോണെ?"
"ആദ്യം നമ്മുക്ക് അന്ന് പോയ പോലെ ചിൽസ്രൻസ് പാർക്കിലേയ്ക്ക്
💬 Comments
View all comments