Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
വില്ലയിൽ താമസം തുടങ്ങിയതിൽ പിന്നെ ഞാനെഴുന്നേൽക്കുന്നത് 6.30 ഒക്കെ ആകുമ്പോഴാണ്. പതിവിന് വിപരീതമായി അവളെന്നെ വിളിച്ചെഴുന്നേൽപ്പിച്ചതിഷ്ടപ്പെടാത്ത ഞാൻ വീണ്ടും പുതപ്പ് മുഖത്തേയ്ക്ക് വലിച്ച് കേറ്റി ചെരിഞ്ഞ് കിടപ്പായി. ഇത് കണ്ട് ദേഷ്യം വന്ന അനു എന്നെ കുലുക്കി വിളിച്ചിട്ട് പറഞ്ഞു:
"മോനൂസ്സെ, മര്യാദയ്ക്ക് എഴുന്നേറ്റെ ... ഇനി കിടന്നാ ശരിയാവൂല്ല ഇന്ന് വീട്ടില് നമ്മുക്കൊരുപാട് പണിയുള്ള താ" പെണ്ണ് കട്ടിലിൽ ഇരുന്ന് കൊണ്ട് എന്റെ ചെവിയ്ക്കരികിൽ വന്ന് എന്നെ മെരട്ടുന്നുണ്ട്. കുറേ നേരം കൂടി അവളെന്റ ചെവി തിന്നൽ തുടർന്നപ്പോൾ പിന്നെ ഞാനൊന്നും നോക്കീല്ല മുഖത്ത് നിന്ന് പുതപ്പെടുത്തിട്ട് തിരിഞ്ഞ് പെണ്ണിന്റ മുഖത്തേയ്ക്ക് അൽപ്പം കലിപ്പിൽ നോക്കി. അത് കണ്ട് ദേഷ്യം വന്ന പെണ്ണ് " എന്തുവാ നീ നോക്കി പേടിപ്പിക്കുന്നെ? നിന്നെ ഞാനെത്ര നേരായിട്ട് വിളിക്ക്യാ ആദി... ഇന്ന് അച്ഛനും അമ്മേം ഒക്കെ വരണ ദിവസെങ്കിലും ഒന്ന് നേരത്തെ എഴുനേറ്റുടെ നിനക്ക്" എന്ന് പറഞ്ഞ് എന്റെ തോളിൽ അവളൊരു അടി തന്നു.
ഉറക്കം പോയതിന്റെ ദേഷ്യത്തിൽ ഞാൻ തറയിലേയ്ക്ക് പുതപ്പ് ചവിട്ടി തെറുപ്പിച്ചു അത് കണ്ട് ദേഷ്യം വന്ന അനു നിന്നെ ഞാനിന്ന് ശരിയാക്കി തരാംന്ന് പറഞ്ഞ് എന്നെ തല്ലാനായി കൈയ്യോങ്ങി പെട്ടെന്ന് ഞാനവളുടെ കൈയ്യിൽ കേറി പിടിച്ചിട്ട് പെണ്ണിനെ വലിച്ച് എന്റെ നെഞ്ചിൽ കേറ്റി കിടത്തിയിട്ട് ഒറ്റ മറിച്ചിലിന് പെണ്ണിനെ അടിയിലാക്കി എന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പെണ്ണ് "വിട് ആദി … പ്ലീസ്" എന്ന് പറഞ്ഞ് കൊണ്ടിരുന്നു.
ഞാനതൊന്നും കാര്യമാക്കാതെ പെണ്ണിന്റ മുഖത്തോട് എന്റെ മുഖം ചേർത്ത് പിടിച്ചിട്ട് കണ്ണിൽ നോക്കി പറഞ്ഞു:
💬 Comments
View all comments