0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.1K

രാവിലെ തന്നെ എങ്ങോട്ടെയ്ക്കാ പോകുന്നേ?"

"എന്റെ ക്ലാസ്മേറ്റ് ശരണിന്റെ ചേട്ടൻറ കല്യാണമാ കൊടുങ്ങല്ലൂര് വച്ച്" ഞാൻ അപ്പോൾ വായിൽ വന്ന കള്ളം അമ്മ ചോദിച്ചതിനു മറുപടിയായി വച്ച് കാച്ചി.

" ഉം " അമ്മ ഒന്ന് മൂളി കൊണ്ട് എന്റെ പ്ലേറ്റിലേയ്ക്ക് നല്ല ആവി പറക്കണ പുട്ടും കടലയും വിളമ്പി തന്നിട്ട് അടുക്കളയിലോട്ട് തന്നെ പോയി. പുട്ട് ഒരു വിധം കഴിച്ചെഴുന്നേറ്റ ഞാൻ കൈ കഴുകി കഴിഞ്ഞ് യാത്ര പറയാനായി അമ്മേനെ വിളിച്ചു അമ്മ അപ്പോൾ അടുക്കളയിൽ നിന്ന് ഉറക്കെ എന്നോട് പറഞ്ഞു " ആദി എന്നാ നീ പൊയ്ക്കോ സൂക്ഷിച്ച് പോണെ ഡാ കൃഷ്ണ മാമയാ വിളിക്കുന്നെ നിന്നെ അന്വേഷിച്ചുട്ടോ അവനെന്ന്" പറഞ്ഞ് അമ്മ ഫോണിൽ സംസാരം തുടരുന്നത് ഞാൻ കേട്ടു.
കൃഷ്ണ മാമാ അമ്മേടെ അനിയനാണ് കക്ഷിയ്ക്ക് ദുബായിൽ ബിസിനസ്സാണ് ഇടയ്ക്ക് അമ്മേനെ വിളിക്കാറുണ്ട്. ഇപ്പോ നാട്ടിലേക്കൊക്കെ വന്നിട്ട് 3 കൊല്ലം ആയിട്ടുണ്ട്. എന്നെ വല്യ കാര്യമാണ് കക്ഷിയ്ക്ക്. ഇപ്പോൾ നേരമില്ലാത്തത് കൊണ്ടാ അല്ലേൽ അമ്മേനെ വിളിക്കുമ്പോഴെല്ലാം ഞാൻ അമ്മേടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി സംസാരിക്കാറുണ്ട്.

കാറിന്റ താക്കോലെടുത്ത് ചൂണ്ട് വിരലിൽ ഇട്ട് കറക്കി കൊണ്ട് ചൂളം അടിച്ച് കൊണ്ട് ഞാൻ ഉമ്മറത്തേയ്ക്കെത്തി. അപ്പോഴവിടെ എന്റെ പിതാശ്രീ കസേരയിലിരുന്ന് പേപ്പറ് വായിക്കുന്നുണ്ടായിരുന്നു പുള്ളിയെ കണ്ട മാത്രയിൽ കാറ് സഡൻ ബ്രേക്കിട്ട മാതിരി ഞാൻ ചൂളമടി നിർത്തിയിട്ട് ഉമ്മറത്തെ ഷൂ സ്റ്റാൻഡിൽ നിന്ന് ഷൂ എടുത്ത് കാലിൽ ഇടുന്നതിനിടെ അച്ഛൻ പേപ്പറിൽ നിന്ന് മുഖമുയർത്തി എന്നെയൊന്ന് നോക്കിയിട്ട് ചോദിച്ചു:

"രാവിലെ തന്നെ നീ എങ്ങോട്ടെയ്ക്കാ

💬 Comments

View all comments