Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
ആദി?"
"എന്റെ ക്ലാസ്സ്മേറ്റ് ശരണിന്റെ ചേട്ടന്റെ കല്യാണമാ അതിന് പോവ്വാ"
ഞാൻ ഭവ്യതയിൽ അച്ഛനോട് പറഞ്ഞു.
"നീ എങ്ങനെയാ പോകുന്നെ? നല്ല മഴയൊക്കെ വരാൻ പോകുന്നുണ്ടല്ലോ"
മഴ മേഘങ്ങൾ മൂടി ചുറ്റിലും ഇരുട്ട് പരന്നത് കണ്ടാണ് അച്ഛൻ എന്നോട് ഇങ്ങനെ ചോദിച്ചത്.
"കാറിനാ പോകുന്നത്. എന്റെ കൂടെ നിയാസും അമൃതുമൊക്കെ വരുന്നുണ്ട്"
"ഉം… സൂക്ഷിച്ച് പോ അധികം സ്പീഡിൽ ഒന്നും പോകണ്ടാ"
അച്ചൻ പേപ്പറിലേയ്ക്ക് വീണ്ടും ശ്രദ്ധ കൊടുത്ത് കൊണ്ട് പറഞ്ഞു.
"ശരി അച്ഛാ എന്നാ ഞാൻ ഇറങ്ങാണേ"
അച്ഛനോട് യാത്ര പറഞ്ഞിട്ട് ഞാൻ വേഗം കാറിനടുത്തേയ്ക്ക് നീങ്ങി.
കാർ സ്റ്റാർട്ട് ചെയ്ത് പോർച്ചിന് പുറത്തെത്തിയതോടെ മഴ തിമിർത്ത് പെയ്യാൻ തുടങ്ങി. ഗേറ്റിനു പുറത്തെത്തിയതോടെ കാർ ഒന്ന് നിറുത്തിയിട്ട് ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തു..
"മഴയേ മഴയേ മഴയേ..മഴയേ...
മനസ്സിൽ മഷിയായുതിരും നിറമേ...
ഉയിരിൻ തൂലികയിൽ... നിറയും പെൺ നിറമേ...
നീ വെൺ പ്രാവായ് പാടും നീ നിറവേ നിറവേ...
നീറും നോവിൽ പുൽകും തേൻ നിറമേ ..
മഴയേ മഴയേ മഴയേ..മഴയേ...
മനസ്സിൽ മഷിയായുതിരും നിറമേ"...
പ്വഥിരാജിന്റെ 'ജെയിംസ് ആൻഡ് ആലീസിലെ' ഈ പാട്ട് പുറത്ത് കോരി ചൊരിഞ്ഞ് മഴ പെയ്ത് കൊണ്ടിരിക്കുന്നപ്പോൾ തന്നെ കേട്ടതോടെ ഞാൻ മ്യൂസിക്ക് സിസ്റ്റ്ത്തിന്റെ സൗണ്ട് കൂട്ടി വച്ചിട്ട് പറഞ്ഞു: 'ആഹാ മഴയുടെ ഈ മൂഡിൽ വയ്ക്കാൻ പറ്റിയ പാട്ട്' മഴയത്തൂടെ പാട്ടും കേട്ട് നല്ല മൂഡായി വണ്ടിയോടിച്ച് അങ്ങനെ പോകുമ്പോൾ എന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അതോടെ ഞാൻ വണ്ടി സൈഡിലേയ്ക്കൊതുക്കിയിട്ട് ഫോൺ എടുത്ത്
💬 Comments
View all comments