Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]
മതി"
"നീ എന്തായാലും വീടിന് പുറത്തിറങ്ങി നിൽക്ക് ഞങ്ങള് ദേ ഇപ്പോ എത്തും" ന്ന് പറഞ്ഞ് അച്ഛന്റെ കോൾ കട്ടായി.
അച്ഛനൊക്കെ ഇപ്പോ എത്തുമെന്നറിഞ്ഞതോടെ ഞാൻ അത് പറയാനായി അടുക്കളയിലേക്ക് പാഞ്ഞു. അനൂ അപ്പോൾ അവർ വരുമ്പോൾ കൊടുക്കായിട്ടുള്ള ജ്യൂസ് മിക്സിയിൽ അടിച്ചു കൊണ്ട് നിൽക്കായിരുന്നു. അനൂനോട് ഞാൻ ഉറക്കെ പറഞ്ഞു
"അനു… അച്ഛനൊക്കെ ജംഗഷനിലെത്തീട്ട്ണ്ട് ഇങ്ങോട്ടെയ്ക്കുള്ള വഴി ചോദിച്ച് വിളിച്ചതാ എന്നെ. നമ്മളോട് രണ്ട് പേരോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു."
"ആദി … ഞാനിപ്പോ വരാം ഈ ജ്യൂസ് ഒന്ന് ഫ്രിഡ്ജിൽ വച്ചിട്ട് വരാം. നീ പോയി ഗേറ്റിൽ നിന്നോ ഞാൻ ദേ എത്തി" അനു തിടുക്കത്തിൽ പറഞ്ഞ് കൊണ്ട് പണി തുടർന്നു.
ഞാൻ വേഗം പുറത്തേക്കിറങ്ങി ഗേറ്റ് തുറന്നിട്ട് കൊണ്ട് അവരെയും കാത്ത് അക്ഷമയോടെ നിന്നു. ഒരു പത്ത് മിനിറ്റായപ്പോൾ ദുരേ നിന്ന് ഹോൺ മുഴക്കി കൊണ്ട് അതാ അച്ഛന്റ ബ്ലാക്ക് കളർ എൻഡവർ പതിയെ വരുന്നു. കാറ് കണ്ടതോടെ ഞാൻ കൈയ്യുയർത്തി കാണിച്ച് കൊണ്ട് നിന്നു എന്നെ കണ്ടതോടെ കാറൽപ്പം വേഗത്തിലോടിച്ച് എനിക്കരികിലെത്തി. കാറിന്റെ ഗ്ലാസ്സ് താഴ്ത്തിയപ്പോൾ മുന്നിലെ സീറ്റിൽ അമ്മയും അച്ഛനുമുണ്ടായിരുന്നു. പിറകിലെ സീറ്റിൽ അഞ്ജുവും അവരെന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു:
"വീട്ടുകാരൻ ഞങ്ങളെ കാത്ത് നിൽക്കാൻ തുടങ്ങീട്ട് കുറേ നേരമായോ?"
" ഏയ് അധികനേരമൊന്നും ആയിട്ടില്ല ഒരു 10 മിനിട്ട് ആയി കാണും. അച്ഛാ കാറ് അകത്തേയ്ക്ക് കയറ്റ്" വീടിന്റെ എതിർ വശത്ത് നിർത്തിയിരുന്ന കാറ് വീടിന്റെ കോംപൗണ്ടിലേയ്ക്ക് കയറ്റാൻ അച്ഛനോട് പറഞ്ഞിട്ട് ഞാൻ പോർച്ചിലേയ്ക്ക് കയറി. അച്ഛൻ
💬 Comments
View all comments