0%

Chapter Title : ഒളിച്ചോട്ടം 8 [KAVIN P.S]

Author : ????? ? ? Read All Parts 1.2K

മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ട അഞ്ജു എന്റെ തൊട്ടടുത്ത് വന്നിരുന്നിട്ട് പറഞ്ഞു:

"അവർക്ക് ആരുടെയോ കല്യാണം ഇന്ന് ഉണ്ടെന്നാ പറഞ്ഞെ"

"ഉം" ഞാൻ അവൾ പറഞ്ഞതിന് ഒന്ന് മൂളുക മാത്രം ചെയ്തു. അപ്പോഴെയ്ക്കും ആരെയോ വിളിക്കാനുണ്ടെന്ന് പറഞ്ഞ് ഫോണിൽ സംസാരിക്കാൻ പോയ അച്ഛൻ ഉമ്മറത്ത് അഞ്ജൂന്റെ തൊട്ടടുത്ത് വന്നിരുന്നിട്ട് ചോദിച്ചു:

"ഇവനെന്താ മുഖം വീർപ്പിച്ചിരിക്കണേ അഞ്ജൂട്ടി?" അച്ഛൻ അഞ്ജൂനോട് ചോദിച്ചു.

" അത് നിയാസിക്കയും അമൃതേട്ടനും വരൂല്ലാന്ന് പറഞ്ഞത് കേട്ടിട്ടാ"

" അവര് വേറെ ഒരു ദിവസം ഇങ്ങോട്ടെയ്ക്ക് വരാന്ന് പറഞ്ഞിട്ടുണ്ടെടാ ഇന്ന് അവർക്ക് ഏതോ കല്യാണം ഉണ്ടെന്നാ പറഞ്ഞെ" അച്ഛൻ വാ പൊത്തി ചിരിച്ച് കൊണ്ട് പറഞ്ഞു. അച്ഛന്റെ പറച്ചിലിൽ എന്തോ ഒരു വശപിശക് എനിക്ക് തോന്നി. സാധാരണ എന്നോട് അധികം ചിരിച്ച് സംസാരിക്കാത്ത ആളാ.

ദൂരേ നിന്ന് ഒരു പരിചയമുള്ള ഹോണിന്റെ ശബ്ദം കേട്ടു ശ്രദ്ധിച്ചപ്പോൾ നീട്ടി പിടിച്ച് അടിച്ച് കൊണ്ട് അത് അടുത്തേയ്ക്ക് എത്തുന്നത് പോലെ തോന്നി. കുറച്ച് കൂടി ശ്രദ്ധിച്ചപ്പോൾ സ്പോർട്സ് കാറിന്റേത് പോലെ ആക്സിലേറ്റർ കൊടുക്കുമ്പോൾ മുഴങ്ങി കേൾക്കുന്ന എഞ്ചിന്റെ ഒരു മുരൾച്ച ശബ്ദവും കൂടി കേട്ട് തുടങ്ങിയതോടെ ഞാനുറപ്പിച്ചു. എന്റെ സന്തത സഹചാരിയായിരുന്ന സാൻട്രോ സ്വിംഗ് കുട്ടൻ എന്റെ പുതിയ വീട്ടിലേക്കു എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ സന്തോഷം കൊണ്ട് ഉമ്മറത്ത് നിന്ന് ചാടി പുറത്തേക്കിറങ്ങിയപ്പോഴെയ്ക്കും ലൈറ്റുകളൊക്കെ മിന്നി തെളിയിച്ച് കൊണ്ട് കാർ അച്ഛന്റെ എൻഡവറിന്റെ പിറകിൽ കൊണ്ട് നിർത്തി. കാർ മൊത്തത്തിൽ ഒന്ന് പോളിഷ് ചെയ്ത് പുത്തനാക്കിയിട്ടുണ്ട് അന്ന് സംഗീതിന്റെ പരാക്രമത്തിൽ ഒടഞ്ഞ് പോയ ഹെഡ് ലൈറ്റുകളും ചില്ലുകളെല്ലാം മാറ്റി

💬 Comments

View all comments