Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
പറഞ്ഞിട്ടുണ്ട്. പക്ഷേ അന്ന് നിങ്ങള് രണ്ട് പേരും ഉണ്ടായോണ്ടാ എനിക്കവിടെ അടിച്ച് നിൽക്കാൻ പറ്റിയെ അല്ലേൽ അവന്മാരെന്നെ ചവിട്ടി കൂട്ടിയേനെ" നിയാസിനേം അമൃതിനേം ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"എടാ അന്നത്തെ ദിവസം ഞങ്ങള് ഫുൾ ലുലു മാളിലുണ്ടായിരുന്നു. അവൾ ഡ്രസ്സ് ഒക്കെ എന്നെ കൊണ്ടാ സെലക്ട് ചെയ്യിച്ചേ, പിന്നെ ഞങ്ങള് ഉച്ചയ്ക്ക് ഭക്ഷണം ഫുഡ് കോർട്ടിൽ നിന്നാ കഴിച്ചേ പിന്നെ ഒരു മൂവിയും കണ്ടു. അന്നത്തെ ദിവസം മൊത്തം അവളെന്റെ കൂടെ ഉണ്ടായിട്ടും എനിക്കെന്തോ അവളെ ഇഷ്ടാന്ന് തുറന്ന് പറയാനൊരു ധൈര്യം കിട്ടിയില്ലാ ഡാ. അവൾക്കെന്നോട് എന്തോ ഒരിഷ്ടമുണ്ടെന്ന കാര്യം ഉറപ്പാ" അമൃത് പറഞ്ഞ് നിറുത്തി.
"എന്റെ അഭിപ്രായത്തിൽ നീ ഈ കാര്യം അവളോട് എത്രയും പെട്ടെന്ന് തുറന്ന് പറഞ്ഞേക്കണം. അവള് നമ്മളെക്കാളും 5 ഓണം കൂടുതൽ ഉണ്ടിട്ടുള്ളതാന്ന് ഓർക്കണം. വൈകും തോറും കാര്യങ്ങൾ കൈവിട്ടു പോകും. അത് കൊണ്ട് എത്രയും പെട്ടെന്ന് നിന്റെ ഇഷ്ടം നീ അവളെ അറിയിക്കണം" ഞാൻ വളരെ ഗൗരവത്തിൽ അമൃതിനോടായി പറഞ്ഞു.
"അവളോട് തുറന്ന് പറയണമെന്നുണ്ട് അളിയാ പക്ഷേ എനിക്കെന്തോ ഒരു ദൈര്യ കുറവ് പോലെ"
"നീ ഇഷ്ടാണെന്ന് ദൈര്യായിട്ട് അങ്ങ് പറയണംന്നെ. അവളുടെ പെരുമാറ്റത്തീന്ന് നിന്നോടെന്തൊ ഒരിഷ്ടമൊക്കെ ഉണ്ടെന്നല്ലെ നീ പറഞ്ഞെ?" നിയാസ് അമൃതിനോടായി പറഞ്ഞു.
"എടാ ഇവിടന്ന് നാട്ടിലെത്തിയ ഉടൻ നീ സൗമ്യേനോട് കാര്യം പറയണം. അതിനു മുൻപ് അവളുടെ മനസ്സറിയണംന്നുണ്ടെങ്കി ഞാൻ അനൂസ്സിനെ കൊണ്ട് ചോദിപ്പിക്കാം" ഞാൻ അമൃതിനോട് പറഞ്ഞു.
"എന്നാ അനു ചേച്ചീനോട് ഒന്ന് അവൾക്ക് വിളിക്കാൻ പറ അതൊന്നറിയാൻ
💬 Comments
View all comments