Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
പറ്റിയാ പിന്നെ കാര്യങ്ങള് എളുപ്പായേനെ" അമൃത് ആവേശത്തിൽ പറഞ്ഞു.
"ഞാനവളെ കൊണ്ട് വിളിപ്പിച്ചോളാം. നീ ടെൻഷനാവാതെ ഇരിക്കെഡാ"
അമൃതിന്റെ പരിഭ്രമം നിറഞ്ഞ മുഖ ഭാവം കണ്ട് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചതേ ഉള്ളൂ. പിന്നെയും ഓരോന്നൊക്കെ സംസാരിച്ച് കിടന്ന് ഞങ്ങൾ മൂന്ന് പേരും ഉച്ച മയക്കത്തിലേയ്ക്ക് വീണു. വൈകീട്ട് അനു വന്ന് ഞങ്ങളെ ചായ കുടിക്കാനായി വിളിച്ചതോടെയാണ് ഞങ്ങൾ മൂന്ന് പേരും ഉറക്കത്തിൽ നിന്നേഴുന്നേറ്റത്. കണ്ണ് തുറന്ന ഞാൻ കാണുന്നത് അനു ഉച്ചയ്ക്കുടുത്ത സെറ്റ് സാരിയൊക്കെ മാറ്റി വെള്ളയിൽ ഗോൾഡൻ എമ്പ്രോയ്ഡറി വർക്കുള്ള ചുരിദാർ ടോപ്പും ഒരു ചുവന്ന സ്കർട്ടും ഇട്ട് അൽപ്പം ദേഷ്യം കലർന്ന മുഖത്തോടെ എന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്. കാര്യമെന്താന്ന് അറിയാൻ ഞാൻ ബെഡിൽ നിന്നിറങ്ങി പെണ്ണിന്റെ അടുത്തേയ്ക്ക് നടന്നടുക്കുന്നത് കണ്ടതോടെ അനു തിരിഞ്ഞ് നടന്നിരുന്നു. അതോടെ ഞാൻ അവളുടെ പിറകെ ഓടി ചെന്ന് അനൂന്റെ കൈയ്യിൽ പിടുത്തമിട്ടു കൊണ്ട് ചോദിച്ചു "എന്താ എന്റെ അനൂസ്സിന്റെ മുഖം കട്ന്നല് കുത്തിയ പോലെ വീർത്തിരിക്കുന്നെ"
"ഓ… ആദി ഫ്രണ്ട്സിനെ കണ്ടപ്പോ എന്നെ മറന്നല്ലേ?" പെണ്ണൽപ്പം ശബ്ദം താഴ്ത്തിയാണ് ഈ പരിഭവം എന്നോട് പറഞ്ഞത്.
"എന്റെ അനൂട്ടിയെ ഞാൻ മറക്കാനോ? അതിന് ഞാൻ ചാവണം." ന്ന് പറഞ്ഞിട്ട് പെണ്ണിന്റെ കവിളിലൊരുമ്മ കൊടുത്തു. അതോടെ അനു ഞെട്ടി കൊണ്ട് വായ തുറന്ന് പിടിച്ച് എന്നെ നോക്കി നിൽപ്പായപ്പോ ഞാൻ പറയുന്നത് തുടർന്നു.
"അവന്മാര് രണ്ട് പേരും മൂന്ന് ദിവസമല്ലേ ഇവിടെ ഉണ്ടാവു പിന്നെ ഞാൻ മൊത്തം എന്റെ സുന്ദരി കുട്ടിയുടെ കൂടെയല്ലേ
💬 Comments
View all comments