Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
ഉണ്ടാകുന്നെ."
"ഇന്ന് രാത്രി നമ്മുക്ക് ഒരുമിച്ച് കിടക്കാട്ടോ മോനൂ. അഞ്ജൂനെ ഞാനെന്തേലും പറഞ്ഞ് മാറ്റിക്കോള്ളാം അവിടന്ന്" അനു എന്റെ നെഞ്ചിലേയ്ക്ക് ചേർന്ന് നിന്നാണിത് പറഞ്ഞത്.
"നൈസ് മൂവ് …. ഇന്ന് രാത്രി അനൂസിന്റെ കൂടെ കിടക്കാൻ പറ്റീല്ലെങ്കി എങ്ങനെ കിടന്നുറങ്ങുംന്ന് വിചാരിച്ച് ഇരിക്ക്യായിരുന്ന് ഞാൻ"
" എനിക്കെ എന്റെ ചെക്കനെ കെട്ടി പിടിച്ച് ഉറങ്ങിലെങ്കിലിപ്പോ ഉറക്കം വരില്ലാന്നെ" അനു കുലുങ്ങി ചിരിച്ചിട്ട് എന്റെ തോളിൽ തല ചേർത്ത് വച്ചു നിൽപ്പായി".
" അച്ഛനും അമ്മേം അഞ്ജു ഒക്കെ എന്തെ അനൂട്ടി?"
"അവര് മൂന്നാളും നമ്മുടെ ഹൗസിംഗ് കോളനി ചുറ്റി കണ്ടിട്ട് വരാന്ന് പറഞ്ഞ് ചായ കുടിച്ച് ഇറങ്ങിതാ ഇവിടന്ന് പോയിട്ട് ഇപ്പോ കുറച്ച് നേരായി" അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
"എന്നാ അനൂട്ടി ചായ എടുത്ത് വയ്ക്ക്. ആ മടിയൻമാര് വീണ്ടും കിടന്നുറങ്ങാണെന്നാ തോന്നണെ. ഞാനത്ങ്ങളെ വിളിച്ച് എഴുന്നേൽപ്പിച്ച് വരാം" ന്ന് പറഞ്ഞ് വീണ്ടും അവർ കിടന്നിരുന്ന റൂമിലേയ്ക്ക് പോയി. ഞാനവിടെ ചെല്ലുമ്പോൾ രണ്ട് പേരും വീണ്ടും ഉറക്കത്തിലായിരുന്നു. അവരെ വിളിച്ചുണർത്തിയ ഞാൻ അവരെയും കൂട്ടി ഡൈനിംഗ് റൂമിലേയ്ക്ക് ചെന്നു. ഞങ്ങൾ ചെല്ലുമ്പോൾ അനു ടേബിളിൽ ഞങ്ങൾക്ക് മൂന്ന് പേർക്കുമുള്ള ചായയും സ്നാക്ക്സായി മിക്ചറും ബിസ്ക്കറ്റുമെല്ലാം എടുത്ത് വച്ചിട്ടുണ്ടായിരുന്നു. അവരോടൊപ്പം തന്നെ ഇരുന്ന് ഞാനും അനുവും ചായ കുടിച്ചു. ഞങ്ങൾ ചായ കുടിച്ച് കൊണ്ടിരിക്കുമ്പോൾ നേരത്തെ ഹൗസിംഗ് കോളനി ചുറ്റി കാണാനെന്ന് പറഞ്ഞ് പോയ അച്ഛനും അമ്മയും അഞ്ജുവും തിരിച്ചെത്തി. ഞങ്ങളെ കണ്ട പാടെ അച്ഛൻ ചിരിച്ചു കൊണ്ട് ചോദിച്ചു:
"നിങ്ങളിപ്പോ ചായ കുടിക്കുന്നുള്ളോ?"
അച്ഛൻ ചോദിച്ചതിന്
💬 Comments
View all comments