Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
മറുപടിയായി ഞങ്ങളെല്ലാം പുഞ്ചിരിച്ചു കൊണ്ട് "ആാ" ന്ന് പറഞ്ഞു. ചായ കുടിച്ചെഴ്ന്നേറ്റ ഞങ്ങളെല്ലാരും കൂടി സോഫ സെറ്റിയിൽ പോയി ഇരുന്നു. അനു അഞ്ജൂന്റെ കൂടെ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്കും പോയി. സോഫയിലിരുന്ന് സംസാരിച്ച് കൊണ്ടിരുന്ന ഞങ്ങൾക്കിടയിലേയ്ക്ക് അച്ഛൻ കടന്ന് വന്നിട്ട് സിംഗിൾ സോഫ സെറ്റിയിൽ ഇരുന്നിട്ട് ഗൗരവത്തിൽ പറഞ്ഞു.
"എനിക്ക് നിങ്ങളോട് മൂന്ന് പേരോടും കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്"
അച്ഛൻ പറഞ്ഞത് കേട്ട് ഞങ്ങൾ മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു:
"പറഞ്ഞോളു അച്ഛാ"
"ഡ്രിഗ്രി റിസൽട്ട് വന്നിട്ടിപ്പോ രണ്ട് മൂന്ന് മാസമായില്ലേ ഇനിയെന്താ നിങ്ങള് മൂന്ന് പേരുടെയും ഫ്യൂച്ചർ പ്ലാൻ?" പി ജി ചെയ്യാനുള്ള വല്ല ഉദ്ദേശ്യമുണ്ടോ?"
ഞങ്ങള് മൂന്ന് പേരും എന്ത് പറയണമെന്നറിയാതെ മൗനത്തിലാണ്ടു. അത് കണ്ട് അച്ഛൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞു.
"മക്കളെ, ഇന്നത്തെ കാലത്ത് ഗ്രാജ്വേറ്റ് ആണെന്ന് പറയാനെ കൊള്ളുള്ളൂ അത് കൊണ്ട് പ്രത്യേകിച്ച് വല്യ കാര്യമൊന്നുമില്ല. നിങ്ങള് മൂന്നിന്റേം ഇരുപ്പ് കണ്ടിട്ട് ഇനി പിജി ചെയ്യാനുള്ള ഒരു ഉദ്ദേശ്യവും ഉള്ള പോലെ എനിക്ക് തോന്നണില്ല".
അച്ഛൻ പറഞ്ഞതിന് എന്തെങ്കിലും മറുപടി പറഞ്ഞ് തൽക്കാലം രക്ഷപ്പെടണമെന്ന് മനസ്സിൽ ഉറപ്പിച്ച ഞാൻ മറ്റൊന്നും ആലോചിക്കാതെ പറഞ്ഞു.
" അച്ഛാ, ഞങ്ങള് മൂന്ന് പേരും കൂടി എന്തെങ്കിലും ബിസിനസ്സ് തുടങ്ങിയാലോന്നുള്ള ആലോചനയിലായിരുന്നു." ഞാൻ
പറഞ്ഞത് കേട്ട് നിയാസും അമൃതും ഒരുമിച്ച് ഞെട്ടി.
"എന്ത് ബിസിനസ്സ് തുടങ്ങുന്ന കാര്യമാ നിങ്ങള് മൂന്നും കൂടെ ആലോചിച്ചേ?" അച്ഛന്റെ ചോദ്യം നിയാസിനോടായിരുന്നു.
"അത് അച്ഛാ…. ഇവൻ എന്തേലും ബിസിനസ്സ് ഞങ്ങള് മൂന്ന് പേർക്കും കൂടെ തുടങ്ങിയാലോന്ന് പറഞ്ഞു.
💬 Comments
View all comments