Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
തന്നിട്ട് പറഞ്ഞു:
"ഡാ നുണയാ നീ എപ്പോഴാ ഡാ ബിസിനസ്സ് തുടങ്ങണ കാര്യം പറഞ്ഞെ? നിന്റെ അച്ഛൻ ചോദിച്ചപ്പോ നുണ പറഞ്ഞ് പിടിച്ച് നിൽക്കാൻ പെട്ട പാട് എനിക്കേ അറിയൂ" നിയാസ് ഒരു നെടുവീർപ്പിട്ട് കൊണ്ടാണിത് പറഞ്ഞത്.
"മച്ചാന്മാരെ ഇവന്റെച്ഛൻ പറഞ്ഞത് നല്ലൊരു ഐഡിയ അല്ലേ? നമ്മുക്കെല്ലാർക്കും സെറ്റിലാവാൻ പറ്റിയ നല്ലൊരു ചാൻസ് അല്ലേ ഇത്?
എന്റെ വീട്ടിലെ കാര്യമൊക്കെ നിങ്ങൾക്കറിയാവുന്നതല്ലേ?" അമൃത് അൽപ്പം നിരാശയോടെ പറഞ്ഞു.
"എടാ ഞാനതപ്പോ അച്ഛൻ ചോദിച്ചപ്പോ തടി തപ്പാൻ പറഞ്ഞതാണേലും പറഞ്ഞ് കഴിഞ്ഞപ്പോ എന്റെ മനസ്സിലും തോന്നി എന്ത് കൊണ്ട് നമ്മുക്ക് മൂന്നാൾക്കും കൂടി ഒരുമിച്ച് ബിസിനസ്സ് തുടങ്ങിയാലെന്താന്ന്"
ഞാനവരോടായി പറഞ്ഞു.
"എടാ നമ്മളെ കൊണ്ടൊക്കെ പറ്റുമോടാ കമ്പനി ഒക്കെ നടത്തി കൊണ്ട് പോവ്വാൻ?" നിയാസ് മനസിനുള്ളിലെ ആകുലത പറഞ്ഞു.
"എടാ നമ്മള് മൂന്നാളുണ്ടല്ലോ പിന്നേ എന്താ ഇത്ര പേടിക്കാൻ?' അമൃത് നല്ല ആത്മ വിശ്വാസത്തിൽ പറഞ്ഞു.
"പിന്നല്ലാ … നമ്മള് ഈ കാര്യം അങ്ങ് ഉറപ്പിച്ചു. നിങ്ങള് രണ്ടും കൈ താ"ന്ന് പറഞ്ഞ് ഞാൻ ഉള്ളം കൈ നിവർത്തി പിടിച്ചതോടെ അമൃതും അൽപ്പം മനസ്സിലാതെയാണെങ്കിലും ഒടുവിൽ നിയാസും സമ്മതമാണെന്ന് പറഞ്ഞു കൊണ്ട് എന്റെ ഉള്ളം കൈയ്യിൽ അവരുടെ കൈ ചേർത്ത് വച്ചു. അപ്പോഴെയ്ക്കും ഫോൺ ചെയ്യാൻ പോയ അച്ഛൻ തിരിച്ചു വന്ന് സിംഗിൾ സോഫ സെറ്റിയിൽ ഇരുന്നിട്ട് ഞങ്ങളോടായി ചോദിച്ചു:
"ഈ കാര്യത്തിൽ നിങ്ങൾക്കാർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ലാലോ?"
"ഞങ്ങൾക്ക് സമ്മതമാ" ഞങ്ങൾ മൂന്ന് പേരും ഒരേ സ്വരത്തിൽ പറഞ്ഞു.
"എന്നാ നമ്മുക്ക് പുതിയ യൂണ്ണിറ്റ് തുടങ്ങാനുള്ള കാര്യങ്ങളൊക്കെ വഴിയെ
💬 Comments
View all comments