0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 818

നീ വീട്ടിന്ന് ഇറങ്ങുന്ന നേരം ഞാൻ പറഞ്ഞില്ലേ? നീ എവിടെയാ നിൽക്കുന്നതെന്ന് വെച്ചാ നിന്റെ കാർ അവിടേയ്ക്ക് കൊണ്ടു തന്നേക്കാംന്ന് പറഞ്ഞ വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്".

"ചേട്ട ആ വണ്ടിയിൽ ആരൊക്കെയാ വന്നതെന്ന് ഒന്ന് നോക്ക്യേ" ന്ന് പറഞ്ഞ് കൊണ്ട് അഞ്ജു വായ പൊത്തി ചിരിച്ചു. പിന്നെ ഞാനൊന്നും നോക്കിയില്ല. സൺ കൂളിംഗ് ഫിലിം ഒട്ടിച്ചത് കൊണ്ട് അകത്തിരിക്കുന്നവരെ കാണാൻ പറ്റാത്തത് കൊണ്ട് ഞാൻ ഓടി ചെന്ന് ഡ്രൈവർ സൈഡിലെ ഡോർ തുറന്നതോടെ നിയാസ് ചാടി പുറത്തിറങ്ങിയിട്ട് "അളിയാന്ന്" വിളിച്ച് കൊണ്ടെന്നെ കെട്ടി പിടിച്ചു. ഞാൻ അവനെ കെട്ടിപിടിച്ച് നിൽക്കുമ്പോ അമൃതും മുന്നിലെ ഡോർ തുറന്നിറങ്ങി ഓടി വന്നെന്നെ പിറകിൽ നിന്ന് കെട്ടി പിടിച്ചു നിൽപ്പായി. അവർ വന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ ഒരു നിമിഷം മറ്റെല്ലാവരെയും മറന്ന് ഞങ്ങളുടെ കഴിഞ്ഞ കോളെജ് കാലഘട്ടത്തിലേയ്ക്ക് മടങ്ങി പോയത് പോലെ തോന്നി.

"ഡാ … നീയൊക്കെ എനിക്കെന്ത് സർപ്രൈസാ അന്ന് കൊണ്ട് വരാന്ന് പറഞ്ഞെ?" നിയാസിന്റെ തോളിൽ തല വച്ച് കൊണ്ട് ഞാൻ ചോദിച്ചു.

"ദേ … നിന്റെ കാറ് കൊണ്ടു വന്ന് തന്നില്ലേ ഞങ്ങള്. അത് തന്നെയാ നിനക്കുള്ള സർപ്രൈസ്" നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് എന്നെ കെട്ടി പിടിച്ചിരുന്ന കൈ പിൻവലിച്ച് കൊണ്ട് നീങ്ങി നിന്ന് പറഞ്ഞു.

"എന്റെ സാൻട്രോ ഇങ്ങോട്ടെയ്ക്ക് കൊണ്ട് വന്ന് തന്നത് സർപ്രൈസ് തന്നെയാ. പക്ഷേ അതിനെക്കാൾ വലിയ സർപ്രൈസ് നിങ്ങള് രണ്ടും ഇങ്ങോട്ടെയ്ക്ക് വന്നതാ" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് നിയാസിന്റെം അമൃതിന്റെം തോളിൽ കൈയ്യിട്ട് ചേർന്ന് നിന്ന് കൊണ്ടാണിത്

💬 Comments

View all comments