0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 818

പറഞ്ഞത്.

"ആദി … നീ അവരെ പുറത്ത് നിറുത്തി സംസാരിക്കാതെ അവരേം വിളിച്ച് അകത്ത് കേറാൻ നോക്കെഡാ …."
ഞാൻ അവരെ അകത്തേയ്ക്ക് വിളിക്കാതെ സംസാരിക്കുന്നത് കണ്ടിഷ്ടപ്പെടാത്ത അച്ഛൻ എന്നെ നോക്കി ശബ്ദമുയർത്തി പറഞ്ഞു.

"ഇവരെ കണ്ട സന്തോഷത്തിൽ ഞാൻ അത് മറന്നു …" അച്ഛനെ നോക്കി അൽപ്പം ജാള്യതയോടെ പറഞ്ഞിട്ട് ഞാൻ അവരോടായി പറഞ്ഞു:

"ബ്രോസ് … വാടാ അകത്തേയ്ക്ക് കയറ്… നിങ്ങള് മാറിയിടാൻ ഡ്രസ്സ് കൊണ്ടുവന്നിട്ടുണ്ടോ?"

"ഡ്രസ്സൊക്കെ ഞങ്ങള് കൊണ്ടു വന്നിട്ടുണ്ട് മാൻ. ബാക്കിലെ സീറ്റിലിരിക്കുന്ന ബാഗ് നീ ഇങ്ങെടുത്തോണ്ട് വാ" ന്ന് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് നിയാസും അമൃതും മുറ്റത്ത് നിന്ന് ഉമ്മറത്തേയ്ക്ക് കയറി അച്ഛന്റെ അടുത്ത് പോയി ഇരുന്നു സംസാരിക്കാൻ തുടങ്ങി. ആ സമയം അവർക്ക് കുടിക്കാൻ ട്രേയിൽ ജ്യൂസുമായി അനു ഉമ്മറത്തേയ്ക്കെത്തി. അവർക്ക് ജ്യൂസ് കൊടുത്തിട്ട് അവരോട് കുശാലാന്വേഷണം നടത്തി അവർ കുടിച്ച ഗ്ലാസ്സുകളുമായി അനു അടുക്കളയിലേയ്ക്ക് തന്നെ പോയി അവളുടെ പിറകെ അഞ്ജുവും പോയി.

ബാക്കിലെ സീറ്റിൽ നിന്ന് അവർ കൊണ്ട് വന്ന ബാഗെടുത്ത് ഉമ്മറത്തെ തിണ്ണയിൽ വച്ച എന്റെ നേരെ കാറിന്റെ കീ നീട്ടി നിയാസ് പറഞ്ഞു:
" ഡാ നിന്റെ കാറിന്റെ കീ പിടിയ്ക്ക്. ഇന്നലെ വൈകീട്ടാ വണ്ടി പണി കഴിഞ്ഞ് കിട്ടിയെ"

കാറിന്റെ കീ വാങ്ങി ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ എന്റെ പഴയ സന്തത സഹചാരിയായ വൈറ്റ് കളർ സാൻട്രോയെ സ്റ്റാർട്ട് ചെയ്തിട്ട് ആക്സിലേറ്റർ കൊടുത്ത് ഒന്ന് മൂളിച്ച ശേഷം റിവേഴ്സ് എടുത്ത് പോർച്ചിൽ കിടക്കുന്ന എന്റെ റെഡ് കളർ പോളോ

💬 Comments

View all comments