0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 820

GT യുടെ തൊട്ടടുത്ത് തന്നെ കേറ്റി പാർക്ക് ചെയ്തു. 2 ചെറുകാറുകൾക്ക് കയറ്റി ഇടാൻ പാകത്തിലുള്ള വലുപ്പമുള്ളതായിരുന്നു വില്ലയുടെ കാർ പോർച്ച്. കാർ പാർക്ക് ചെയ്ത് ഉമ്മറത്തേയ്ക്ക് കയറിയ എന്നെ നോക്കി തമാശയായി അച്ഛൻ പറഞ്ഞു:

"ആദി നിന്റെ സാൻട്രോയെക്കാളും പുതിയതാട്ടോ നമ്മുടെ എൻഡവറ്. നിനക്ക് വേണോങ്കി അത് കേറ്റി പോർച്ചിലിടാട്ടോ"

"ഏയ് അത് ഞാൻ ഓടിച്ച് കൊണ്ട് നടക്കണ വണ്ടിയല്ലാലോ അപ്പോ അത് മുറ്റത്ത് കിടക്കട്ടേന്നെ" ഞാൻ പറഞ്ഞതിനുള്ള മറുപടി കേട്ട് അച്ഛനും നിയാസും അമൃതും ഉറക്കെ ചിരിച്ചു.

" ഹോ … നീ ഭയങ്കര സാധനാണ് ട്ടോ ഡാ ആദി" അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു. കുറച്ച് നേരം അവരുടെ കൂടെ ഉമ്മറത്തിരുന്ന് വർത്തമാനം പറഞ്ഞ ഞങ്ങൾക്കിടയിലേയ്ക്ക്
" ചോറ് കഴിക്കാ എല്ലാരും വാ" ന്ന് പറഞ്ഞ് കൊണ്ട് വിളിച്ച് അനു വന്നു. അതോടെ ഞങ്ങളെല്ലാവരും ഡൈനിംഗ് റൂമിലേയ്ക്ക് നടന്നു. ഡൈനിംഗ് റൂമിലെത്തിയ ഞാൻ:
"അച്ഛാ,നിയാസെ,അമൃതു ഇരിക്കെഡാ"ന്ന് പറഞ്ഞ് അവരെയെല്ലാം പിടിച്ച് കസേരയിലിരുത്തി അനു അമ്മയെയും അഞ്ജൂനെയും അപ്പോഴെയ്ക്കും വിളിച്ച് കൊണ്ട് വന്ന് കസേരയിലിരുത്തിയിട്ടുണ്ടായിരുന്നു. ശേഷം അനുവും ഞാനും കൂടി അവർക്കെല്ലാം പ്ലേറ്റിൽ ചോറും കറികളും വിളമ്പി കൊടുത്തു.

"ആദി ... മോളെ ഇനി നിങ്ങള് രണ്ടു പേരും ഇരിക്കെന്നെ"ന്ന് അമ്മയും അച്ഛനും കൂടി പറഞ്ഞതോടെ 8 കസേര ഇട്ടിട്ടുള്ള ഞങ്ങളുടെ ഡൈനിംഗ് ടേബിളിൽ നിയാസും അമൃതും ഇരിക്കുന്ന കസേരയ്ക്കരികിൽ ഒഴിഞ്ഞ് കിടന്ന കസേരയിൽ ഞാനിരുന്നു. അനു ഞാനിരുന്നതിന്റെ എതിർ ദിശയിൽ കിടന്ന കസേരയിൽ അമ്മയുടെയും അഞ്ജൂന്റെം കൂടെ ഇരുന്നു. കഴിച്ച് തുടങ്ങിയ ഞാൻ

💬 Comments

View all comments