Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
തിരുമി ഉറക്ക ചടവോടെ ഞാൻ നോക്കിയപ്പോൾ സമയം 5 മണി. അനു വേഗം എഴുന്നേറ്റ് ബാത്ത് റൂമിൽ കയറി ഡോറടച്ചു. ഞാൻ കട്ടിലിൽ താടിയ്ക്ക് കൈ കൊടുത്ത് എഴുന്നേറ്റിരുന്നു. അനു പല്ല് തേപ്പും പ്രഭാത കൃത്യങ്ങളും കഴിഞ്ഞിറങ്ങുന്നത് വരെ ഞാൻ അതേ ഇരുപ്പിരുന്നു. അനു ബാത്ത് റൂം ഡോർ തുറന്ന് പുറത്തിറങ്ങിയ ഉടനെ തിടുക്കത്തിൽ പറഞ്ഞു:
"മോനൂസ്സെ, ഞാൻ പുറത്തെ ബാത്ത് റൂമിൽ പോയി കുളിച്ച് വരാം. അപ്പോഴെയ്ക്കും മോനൂസ് പല്ല് തേച്ച് കുളിച്ച് റെഡിയാകെന്ന്" പറഞ്ഞിട്ട് ഷെൽഫിൽ നിന്ന് ഒരു നീല കളർ നൈറ്റി എടുത്ത് കൈയ്യിൽ പിടിച്ച് അതുമായി അവൾ ഹാളിലേയ്ക്ക് നടന്നു. ഞാൻ അനു നടന്നകലുന്നത് നോക്കി ബെഡിൽ ഇരുന്നു. പിന്നെയും മടി പിടിച്ച് ബെഡിൽ ചമ്രം പടിഞ്ഞ് ഡിജിറ്റൽ ക്ലോക്കിൽ നോക്കിയിരിക്കുമ്പോൾ ആരോ വന്നെന്റെ തോളിൽ കൈ വച്ചു അതോടെ ഞാനൊന്ന് ഞെട്ടി കൊണ്ട് ആരാന്ന് നോക്കി അപ്പോ അനു ചിരിച്ച മുഖത്തോടെ എന്നെ നോക്കി പറഞ്ഞു:
"മോനൂസ് പേടിച്ചോ?"
"ഏയ് ഞാൻ ചെറുതായൊന്ന് ഞെട്ടി. ഇതെന്താ കുളിക്കാൻ പോയ ആള് ഇത്ര പെട്ടെന്ന് തിരിച്ച് വന്നെ?"
" മോനൂസിന് ഒരു സാധനം എടുത്ത് തരാൻ ഞാൻ മറന്നൂ" ന്ന് പറഞ്ഞ് അനു ഷെൽഫിൽ നിന്ന് രണ്ട് കല്യാൺ സിൽക്ക്സിന്റെ കവർ ഫോട്ടോയോടു കൂടിയ കവർ എടുത്ത് ബെഡിൽ എന്റെടുത്ത് കൊണ്ട് വച്ചിട്ട് "തുറന്ന് നോക്കാൻ"പറഞ്ഞു. ഞാൻ തുറന്ന് നോക്കിയ കവറിൽ ഒരു സിൽക്ക് കുർത്തയും ഒരു കസവ് മുണ്ടും ഉണ്ടായിരുന്നു. ഞാനത് രണ്ടും പുറത്തെടുത്തിട്ട് അനൂനോട് ചോദിച്ചു.
"ഇത് അച്ഛനും
💬 Comments
View all comments