0%

Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]

Author : ????? ? ? Read All Parts 842

അമ്മേം കൊണ്ട് വന്നതാണോ?"

"ആാ… അവര് കൊണ്ട് വന്നതാ. മറ്റേ കവർ തുറന്ന് നോക്ക്യേ …." അനു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
രണ്ടാമത്തെ കവറിൽ നല്ലൊരു ഗോൾഡൻ ബോർഡർ സെറ്റ് സാരിയായിരുന്നു. ഞാനത് രണ്ടും ബെഡിൽ നിരത്തി വച്ചിട്ട് പറഞ്ഞു.

" അച്ഛന്റേം അമ്മേടെ സെലക്ഷൻ കൊള്ളാലേ?"

"പൊളിയായ്ട്ട്ണ്ട്' അനു ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.

"എന്നാ ഞാൻ പോയി കുളിച്ചേച്ചും വരാം അപ്പോഴെയ്ക്കും മോനൂസ് കുളിച്ച് റെഡിയായി ഈ ഡ്രസ്സ് എടുത്തിട്ട് നല്ല ചുന്ദര കുട്ടനായി നിൽക്ക്ട്ടോ" ന്ന് പറഞ്ഞ് എന്റെ കവിളിൽ പിടിച്ച് വലിച്ചിട്ട് പെണ്ണ് വീണ്ടും കുളിക്കാനായി പുറത്തെ ബാത്ത് റൂമിലേയ്ക്ക് പോയി. അനു പോയ ഉടനെ ഞാനും കുളിക്കാനായി ബാത്ത്റൂമിൽ കേറി ഒരു 20 മിനിറ്റിനുള്ളിൽ പല്ലു തേപ്പും കുളിയും കഴിഞ്ഞിറങ്ങിയ ഞാൻ തല തുവർത്തിയ ശേഷം നിയാസും അമൃതും എഴുന്നേറ്റോന്നറിയാനായി അവർ കിടക്കുന്ന ബെഡ് റൂമിലേയ്ക്ക് ചെന്നു. ഞാൻ ചെല്ലുമ്പോൾ നിയാസ് പായയിൽ നമസ്ക്കരിക്കുന്നുണ്ടായിരുന്നു (പ്രാർഥന). ബാത്ത് റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അമൃത് കുളിക്കുന്നുണ്ടെന്ന് മനസ്സിലായി. പിന്നെ ഞാൻ ഞങ്ങളുടെ ബെഡ് റൂമിലേയ്ക്ക് തന്നെ മടങ്ങി. അവിടെ നിന്ന് പുതിയ കുർത്തയും കസവ് മുണ്ടും ഉടുത്ത് ഞാൻ ഡ്രസ്സിംഗ് ടേബിളിലെ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് മുടി ചീകി കൊണ്ടിരുന്നപ്പോൾ അതാ അനു കുളി കഴിഞ്ഞ് തലയിൽ തോർത്തും കെട്ടി വച്ച് നടന്ന് മുറിയിലേയ്ക്ക് വരുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു. പുതിയ കുർത്തയും കസവ് മുണ്ടുമുടുത്ത് നിൽക്കുന്ന എന്നെ ഒന്ന് നോക്കിയിട്ട് അനു പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു:

💬 Comments

View all comments