Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
"മോനൂസ് ഈ ഡ്രസ്സിൽ പൊളിയായിട്ടുണ്ട്ട്ടോ"
"ശരിക്കും?" ഞാൻ പെണ്ണിനെ നേരെ തല തിരിച്ചു കൊണ്ട് ചോദിച്ചു.
" അടിപൊളിയായിട്ടുണ്ടെന്നെ" അനു ചിരിച്ച് കൊണ്ട് പറഞ്ഞു
" അല്ല, അനൂസ്സ് റെഡിയാവുന്നില്ലേ?"
"മുടി ഉണങ്ങിയിങ്ങിട്ടില്ലാ മോനൂസ്സെ" അനു മുടി മുന്നോട്ട് ഇട്ട് തോർത്തുന്നതിനിടെയാണിത് പറഞ്ഞത്.
"നമ്മളന്ന് വാങ്ങിയ ആ ഹെയർ ഡ്രയർ നീ ഇത് വരെ ഉപയോഗിച്ചിട്ടില്ലാലോ അത് വച്ച് മുടി ഉണക്കെന്നെ" ഞാൻ മുടി ചീകുന്നതിനിടെ അനൂനോട് പറഞ്ഞു.
"ശ്ശോ ഞാനതിന്റെ കാര്യം മറന്നിരിക്ക്യായിരുന്നു. ഇന്നിപ്പോ മോനൂസ് ഓർമ്മിപ്പിച്ച സ്ഥിതിയ്ക്ക് നമ്മുക്കതങ്ങ് ഉദ്ഘാടനം ചെയ്യാ" അനു ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് പുതിയ ഹെയർ ഡ്രയർ ബോക്സിൽ നിന്ന് പുറത്തെടുത്തിട്ട് കട്ടിലിനടുത്തുള്ള സോക്കറ്റിൽ പ്ലഗ് ചെയ്ത് ഓണാക്കി മുടി ഉണക്കാൻ തുടങ്ങി. എന്റെ ഒരുക്കം തീർന്നപ്പോ ഹെയർ ഡ്രയർ കൊണ്ട് മുടി ഉണക്കുന്ന അനൂന്റെ അടുത്ത് പോയിരുന്നിട്ട് ഞാനവളെ നോക്കിയിരുന്നു. ഞാനവളെ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കുന്നത് കണ്ട് അനു ചിരിച്ച് കൊണ്ട് ചോദിച്ചു:
"എന്താ ചെക്കാ നീ എന്നെ ആദ്യായിട്ട് കാണുന്നത് പോലെ നോക്കുന്നെ?"
"മ് ച്ചും" ഞാൻ ഒന്നുമില്ലെന്ന അർത്ഥത്തിൽ ചുമ്മൽ കുലുക്കി.
"മോനൂസിപ്പോ ഫ്രീയല്ലേ? എന്നെ സാരി ഉടുക്കാനൊന്ന് ഹെൽപ്പെയ്യാമോ?" ഹെയർ ഡ്രയർ കൊണ്ട് മുടി ഉണക്കി കഴിഞ്ഞപ്പോൾ അനു എന്നോട് ചോദിച്ചു.
അനു അത് പറയാൻ കാത്തിരുന്ന പോലെ ഞാൻ ചാടി കേറി പറഞ്ഞു.
"എപ്പോ ഹെൽപ്പ് ചെയ്തെന്ന് ചോദിച്ചാ മതിയെന്ന്" പറഞ്ഞ് ഞാനോടി പോയി ബെഡ്റും ഡോർ അടച്ച് കുറ്റിയിട്ടു. ഞാൻ വാതിൽ കുറ്റിയിട്ടത് കണ്ട് അനു എന്നെ സംശയത്താൽ നോക്കിയിട്ട് പറഞ്ഞു.
💬 Comments
View all comments