Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
അനു ചെന്ന് വാതിൽ തുറന്നു അനൂന്റെ പിറകെ ഞാനും അവളുടെ തൊട്ട് പിറകിലായി നടന്നു. നടന്ന് നിയാസിന്റേം അമൃതിന്റേം റൂമിന്റെ മുന്നിലെത്തിയപ്പോ ഞാൻ അവിടേയ്ക്ക് തിരിഞ്ഞു. ഞാൻ ചെല്ലുമ്പോ നിയാസും അമൃതും ഞാനിട്ട അതേ നിറത്തിലുള്ള ഗോൾഡൻ കുർത്തയും കസവ് മുണ്ടുമുടുത്ത് റെഡിയായി ബെഡിൽ ഇരുന്ന് ഫോണിൽ സെൽഫികളെടുക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതോടെ അമൃത്:
"നമ്മള് മൂന്ന് പേരും യൂണിഫോമിൽ ആണല്ലോ ഡാ ആദി?
നിന്റെ അച്ഛനും അമ്മേം എടുത്ത് തന്നതാ ഞങ്ങൾക്കും"
"സൂപ്പർ ആയിട്ടുണ്ട് മച്ചാൻസ്" ഞാൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് തുടർന്നു: "ബ്രോസ് അടുക്കളയിലെന്താന്നറിയാനായിട്ട് ഞാനൊന്ന് പോയി നോക്കട്ടെ നിങ്ങളും വാ ഡാ അങ്ങോട്ടെയ്ക്ക്"
"നീ ആദ്യം പോയി നോക്ക് നീയല്ലേ വീട്ടുകാരൻ. ഞങ്ങള് രണ്ടാളും വന്നേക്കാം"ന്ന് നിയാസ് ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് അവൻമാർ രണ്ടും ഫോട്ടോ സെഷൻ തുടർന്നു.
അവിടെ നിന്ന് നേരെ ഞാൻ പോയത് അടുക്കളയിലേയ്ക്കാ അപ്പോഴവിടെ അച്ഛനും അമ്മയും അഞ്ജുവും അനുവും ഉണ്ടായിരുന്നു. എന്നെ കണ്ട പാടേ അഞ്ജൂ പറഞ്ഞു:
"ആ… വീട്ടുകാരൻ വന്നല്ലോ"
ചിരിച്ച് കൊണ്ട് അവർക്കിടയിലേയ്ക്ക് ചെന്ന ഞാൻ ഗ്യാസ് സ്റ്റൗവിൽ പാൽ തളയ്ക്കുന്നതും നോക്കി നിന്ന അമ്മേടെം അനൂന്റെയും അടുത്തേയ്ക്കു ചെന്ന് അനൂന്റേ ദേഹത്ത് മുട്ടി നിന്നിട്ട് പാൽ കലത്തിൽ നോക്കി നിന്നു. അമ്മയും സെറ്റ് സാരി തന്നെയാണ് ഉടുത്തിരിക്കുന്നത്. അച്ഛൻ പതിവ് പോലെ വെള്ള ഷർട്ടും കസവ് മുണ്ടുമാണ് വേഷം. അഞ്ജു ഒരു നീല ചുരിദാറും അതിന് മേലെ ഒരു ഓവർക്കോട്ടും ഇട്ട് നല്ല സ്റ്റൈലായി നിൽപ്പുണ്ട്. കലത്തിലേയ്ക്ക് കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുന്ന എന്നെ
💬 Comments
View all comments