Chapter Title : ഒളിച്ചോട്ടം 9 [KAVIN P.S]
നോക്കി അമ്മയുടെ വക കമന്റ്:
"ആദി നീ അനൂന്റെ കൂടെ കൂടീട്ട് ചായ ഉണ്ടാക്കാൻ പഠിച്ചോ?"
"ഓ … എനിക്കൊന്നും അറിയാൻ പാടില്ല. എനിക്ക് ചായ ഉണ്ടാക്കി തരാൻ എനിക്കിപ്പോ എന്റെ അനു ഇല്ലേ" ന്ന് പറഞ്ഞ് ഞാൻ അനൂന്റെ തോളത്ത് കൈ വച്ചു.
"ഇവനൊരു മാറ്റോമില്ലാലോ മോളെ ഇവനാ പഴയ ആന മടിയൻ തന്നെ"ന്ന് പറഞ്ഞ് അമ്മ എന്നെ കളിയാക്കി ചിരിച്ചു അത് കേട്ട് അച്ഛനും അഞ്ജുവും ചിരിയായി. എന്നെ അവരൊക്കെ കളിയാക്കി ചിരിക്കുന്നത് കണ്ടതത്ര ഇഷ്ടപ്പെടാതിരുന്ന അനു അപ്പോ തന്നെ എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞു:
"ആദി കിച്ചണിൽ എന്നെ തേങ്ങ ചിരവാനും കറിയ്ക്ക് അരിയാനുമൊക്കെ സഹായിക്കാറുണ്ട് അമ്മേ, പിന്നെ വീട് ഞാൻ ക്ലീൻ ചെയ്യുമ്പോ എന്നെ ഹെൽപ്പ് ചെയ്യാനും കൂടെ കൂടും"
ഇതാണെന്റ അനു ആരെങ്കിലും എന്നെ കുറ്റം പറയുന്നത് കണ്ടാൽ അവൾക്ക് സഹിക്കില്ല അപ്പോ തന്നെ പെണ്ണെന്റ സപ്പോർട്ടിനായി വരും. എന്നെ സപ്പോർട്ട് ചെയ്ത് പറഞ്ഞത് കേട്ട് അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു:
"അപ്പോ ചെക്കൻ മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടിലായിരുന്നപ്പോ ഒരു പണിയും ചെയ്യാതെ നടന്നവനാ ഇപ്പോ മോളുടെ അടുത്ത് വന്നപ്പോ ചെക്കനെതായാലും നന്നായിട്ടുണ്ട്." അമ്മ അനുവിനെ പുകഴ്ത്തി പറഞ്ഞു.
അമ്മ പുകഴ്ത്തി പറഞ്ഞതിഷ്ടപ്പെട്ട അനു എന്നെ നോക്കി പുരികം പൊക്കി കാണിച്ച് ചിരിച്ചു. പെണ്ണ് എങ്ങനെയുണ്ട് ഞാനെന്ന അർത്ഥത്തിലാണ് ഇത് കാണിച്ചത് അനുവിന്റെ മുഖ ഭാവത്തിൽ നിന്ന് എനിക്കത് മനസ്സിലായി. അനുവിനെ നോക്കി പുഞ്ചിരിച്ച ഞാൻ പതിയെ സൈഡിലെ തിണ്ണയിലേയ്ക്ക് കേറി ഇരുന്നിട്ട് അനുവും അമ്മയും പാല് തിളയ്ക്കാൻ നോക്കി ഇരിക്കുന്നതും
💬 Comments
View all comments